പേ​രൂ​ര്‍​ക്ക​ട: ഹോ​ട്ട​ല്‍​ഭ​ക്ഷ​ണ​ത്തി​ല്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ന്നു സം​ശ​യം, ദേ​ഹാ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ട്ട മൂ​ന്നു​പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.
മ​ണ​ക്കാ​ട് മ​ഹാ​റാ​ണി ജം​ഗ്ഷ​നി​ലെ ഹോ​ട്ട​ലി​ല്‍​നി​ന്ന് അ​ല്‍​ഫാം ക​ഴി​ച്ച​വ​ര്‍​ക്കാ​ണ് ഛര്‍​ദി​യും ശ​രീ​ര​ത്ത​ള​ര്‍​ച്ച​യും അ​നു​ഭ​വ​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞാ​ണ് ക​ല്ലാ​ട്ടു​മു​ക്ക് സ്വ​ദേ​ശി​ക​ളാ​യ 39 വ​യ​സു​കാ​രി​ക്കും 21കാ​ര​നും അ​ല്‍​ഫാം ക​ഴി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് അ​സ്വ​സ്ഥ​ത​യ​നു​ഭ​വ​പ്പെ​ട്ട​ത്.

അ​മ്പ​ല​ത്ത​റ​യി​ല്‍​നി​ന്ന് ആ​ഹാ​രം ക​ഴി​ക്കാ​ന്‍ ഇ​തേ ഹോ​ട്ട​ലി​ലെ​ത്തി​യ ഒ​രു 15-കാ​ര​നും ശാ​രീ​രി​ക അ​വ​ശ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ചി​കി​ത്സ തേ​ടി. മൂ​വ​രും അ​മ്പ​ല​ത്ത​റ അ​ല്‍-​അ​രീ​ഫ് ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ തേ​ടി. പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ഭ​ക്ഷ​ണ​ത്തി​ന്‍റെ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി​യ അ​ധി​കൃ​ത​ര്‍ ഹോ​ട്ട​ല്‍ അ​ട​പ്പി​ച്ചു.