ചന്ദ്രകളഭം പിറന്നത് തിരുവനന്തപുരത്ത്: കടകംപള്ളി
1575339
Sunday, July 13, 2025 7:08 AM IST
തിരുവനന്തപുരം: തിരുവനന്തപുരത്തെ കോവളം തീരത്തിന്റെ സൗന്ദര്യം കണ്ടാണ് "ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം, ഇന്ദ്രധനുസിൻ തൂവൽ പൊഴിയും തീരം’ എന്ന ഗാനം വയലാർ രചിച്ചതെന്നു കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. കൊട്ടാരം വിൽക്കാനുണ്ട് എന്ന ചിത്രത്തിലെ "ചന്ദ്രകളഭം..’ എന്ന ഗാനത്തിന്റെ 50-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വയലാർ രാമവർമ സാംസ് കാരികവേദി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയാ യിരുന്നു കടകംപള്ളി.
വയലാർ രാമവർമ മഹിളാവേദിയുടെ ഒന്നാം വാർഷികത്തിന്റെ ഉദ്ഘാടനവും കടകംപള്ളി നിർവഹിച്ചു. നന്ദാവനം പ്രഫ. എൻ. കൃഷ്ണപിള്ള ഹാളിലായിരുന്നു പരിപാടി. ഒരു സുഹൃദ് സംഗമത്തിലാണു വയലാർ ഈ ഗാനം രചിക്കുന്നത്. കോവളത്തിന്റെ പ്രകൃതി സൗന്ദര്യത്തെക്കുറിച്ചു കവിത എഴുതാൻ സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് വയലാർ ഈ ഗാനം കുറിക്കുന്നത്. ഒഎൻവിയാണ് വയലാർ പറഞ്ഞ വരികൾ എഴുതി എടുത്തതെന്നും കടകംപള്ളി പറഞ്ഞു.
ഈ മനോഹരതീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി.. എന്നു വയലാർ പാടിയത് തിരുവനന്തപുരത്തെ കോവളത്തിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനായിട്ടാണ്. പ്രണയവും വിരഹവും ശാന്തതയും ഇഴചേരുന്ന ഈ ഗാനത്തിനു വയലാറിനെപ്പോലെ മരണമില്ല. തലമുറകളെ സ്വാധീനിച്ച ഗാനങ്ങളുടെ സ്രഷ്ടാവാണ് വയലാർ എന്നും കടകംപള്ളി സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ചടങ്ങിൽ വയലാർ രാമവർമ മഹിളാവേദി അധ്യക്ഷ സതി തന്പി അധ്യക്ഷത വഹിച്ചു. ചലച്ചിത്രനടി വിനോദിനി മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടു ത്തു. വയലാർ രാമവർമ സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി.
മുൻ മേയർ അഡ്വ. കെ.ചന്ദ്രിക വയലാർ രാമവർമയെ അനുസ്മരിച്ച് പ്രസംഗിച്ചു. വയലാർ രാമവർമ സാംസ്കാരിക വേദി കണ്വീനർ ജി. വിജയകുമാർ, മുക്കംപാലമൂട് രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ സംഗീത- നൃത്ത രംഗത്തെ മികച്ച കലാകാരികളെ കടകംപള്ളി സുരേന്ദ്രൻ ആദരിച്ചു.
ചടങ്ങിനു മഹിളാവേദി സെക്രട്ടറി മിനി ദീപക് സ്വാഗതം പറഞ്ഞു. സാംസ്കാരിക വേദി ട്രഷറർ ഗോപൻ ശാസ്തമംഗലം നന്ദി പറഞ്ഞു. വയലാർ ഗാനാർച്ചനയും നൃത്താവിഷ്് കാരവും നടന്നു.
ദേവി കന്യാകുമാരിസിനിമാ ഗാനങ്ങളുടെ കഥയുമായി നായിക വിനോദിനി
തിരുവനന്തപുരം: ദേവി കന്യാകുമാരി എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയം സംവിധായകൻ പി. സുബ്രഹ്മണ്യമാണ് സെറ്റിൽ. വയലാർ വരുന്നുണ്ട് എന്ന കാര്യം അറിയിക്കുന്നത് വയലാറിനു മുന്നിൽ സിനിമയിലെ രംഗം വിനോദിനി അവതരിപ്പിക്കണമെന്നു സംവിധായകൻ പറഞ്ഞതനുസരിച്ച് ആദ്യം ഒരു രംഗം അവതരിപ്പിച്ചു പിന്നീട് രണ്ട് രംഗങ്ങൾ കൂടി അവതരിപ്പിച്ചു.
ഒരുപേപ്പറിൽ വയലാർ എന്തൊക്കെയോ എഴുന്നതു കണ്ടു. ഞാൻ അഭിനയിച്ച മൂന്നു ഗാന രംഗങ്ങളിലെ ഗാനങ്ങളാണ് വയലാർ എഴുതിയതതെന്നു പിന്നീടാണ് അറിഞ്ഞത്, വളരെ ഹിറ്റായ "കണ്ണാ, ആലില കണ്ണാ...' പിന്നെ "ശുചീന്ദ്രനാഥാ...', "നീലാംബുജാക്ഷി മാരെ....’ എന്നീ ഗാനങ്ങളാണ് എന്റെ അഭിനയം കണ്ടശേഷം വയലാർ എഴുതിയതെന്ന്. ദേവി കന്യാകുമാരി എന്ന സിനിമയിൽ ദേവിയായി വന്ന വിനോദിനിയുടെ വാക്കുകൾ ആണിത്.
ചന്ദ്രകളഭം ചാർത്തി ഉറങ്ങും തീരം... എന്ന ഗാനത്തിന്റെ 50-ാം വാർഷികാഘോഷത്തിൽ മുഖ്യാതിഥിയായിഎത്തിയതാണ് വിനോദിനി. വയലാർ സാംസ്കാരിക വേ ദിയുടെ ആദരവ് കടകംപള്ളിയി ൽനിന്നു ഏറ്റുവാങ്ങിയശേഷം വയലാറുമായുള്ള കൂടിക്കാഴ്ചയു ടെ ഓർമയും പങ്കുവച്ചു.