കര്‍മല മാതാവിന്റെ തിരുനാളിനു കൊടിയേറി
1575134
Saturday, July 12, 2025 6:38 AM IST
തിരുവനന്തപുരം: വഴുതക്കാട് കാര്‍മ്മല്‍ഹില്‍ ആശ്രമ ദേവാലയത്തില്‍ കരർമല മാതാവിന്റെ തിരുനാളിനു കൊടിയേറി. ഇന്നലെ വൈകുന്നേരം 5.30ന് ആരംഭിച്ച കൊടിയേറ്റ്, ജപമാല, ദിവ്യകാരുണ്യ ആശിര്‍വാദം, നൊവേന എന്നീ തിരുക്കര്‍മങ്ങള്‍ക്ക് മലബാര്‍ പ്രോവിന്‍സ് കൗണ്‍സിലര്‍ റവ.ഡോ. ഫ്രാന്‍സിസ് ചിറ്റൂപ്പറമ്പില്‍ ഒസിഡി മുഖ്യകാര്‍മികനായിരുന്നു.
തുടര്‍ന്ന് കാര്‍മ്മല്‍ഹില്‍ ആശ്രമം പ്രിയോര്‍ റവ.ഡോ. കുര്യന് ആലുങ്കല്‍ ഒസിഡി കര്‍മ്മല മാതാവും കര്‍മ്മല സഭയും എന്ന വിഷയത്തില്‍ സന്ദേശം നല്കി. ഇന്നു വൈകുന്നേരം 5.30ന് ആരംഭിക്കുന്ന ദിവ്യബലിക്ക് പാളയം സെന്റ് ജോസഫ്സ് കത്തീഡ്രല്‍ ഫൊറോനാ വികാരി മോണ്‍.ഡോ.ഇ. വില്‍ഫ്രഡ് മുഖ്യകാര്‍മികനായിരിക്കും. ലൂര്‍ദ് ഫൊറോന വികാരി മോണ്‍.ഡോ. ജോണ്‍ തെക്കേക്കര വചനസന്ദേശം നല്‍കും.
നാളെ രാവിലെ 6.30നും 8.30നും 11ന് ഇംഗ്ലീഷിലും വൈകുന്നേരം നാലിനും ദിവ്യബലിയുണ്ടാകും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വൈകുന്നേരം 5.30ന് വിശുദ്ധ കുര്‍ബാന. ബുധന്‍ വൈകുന്നേരം 5.30ന് ആരംഭിക്കുന്ന ജപമാല, ദിവ്യകാരുണ്യ ആശിര്‍വാദം, നൊവേന എന്നീ തിരുക്കര്‍മങ്ങള്‍ക്ക് ഒസിഡി മലബാര്‍ പ്രോവിന്‍സ് പ്രൊവിന്‍ഷ്യാള്‍ റവ.ഡോ. പീറ്റര്‍ ചക്യത്ത് ഒസിഡി മുഖ്യകാര്‍മികനായിരിക്കും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം 5.30ന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍, മാവേലിക്കര രൂപതാധ്യക്ഷന്‍ മാത്യൂസ് മാര്‍ മാര്‍ പോളികാര്‍പ്പസ്, നെയ്യാറ്റിന്‍കര സഹായമെത്രാന്‍ ഡോ.സെല്വരാജന് ദാസന് എന്നിവര്‍ മുഖ്യകാര്‍മികരാകും. സമാപന ദിവസമായ 20ന് രാവിലെ 6.30നും 8.30നും 11ന് ഇംഗ്ലീഷിലും ദിവ്യബലി.
ഉച്ചകഴിഞ്ഞ് 4.30ന് ആഘോഷമായ ദിവ്യബലി, ദിവ്യകാരുണ്യ പ്രദക്ഷിണം. മുഖ്യകാര്മികന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ. സ്നേഹവിരുന്നോടെ തിരുനാള്‍ സമാപിക്കും.