ചിന്താര്‍മണി നാട്ടു വൈദ്യ സംഗമവും ഗുരുപൂര്‍ണ്ണിമ മഹോത്സവവും
1575146
Saturday, July 12, 2025 6:49 AM IST
പാറശാല: ചിന്താര്‍മണി നാട്ടു വൈദ്യ സംഗമവും ഇരുപത്തി രണ്ടാമത് ഗുരുപൂര്‍ണ്ണിമ മഹോത്സവവും സംഘടിപ്പിച്ചു. പടന്താലുമൂട് പൂര്‍ണ്ണ ജ്യോതി സെന്ററില്‍ നാഗര്‍കോവില്‍ ശിവന്തി ആദിത്യനാര് കോളജ് കറസ്പോണ്ടന്റ് അഡ്വ. ഡി. ജയശീലന്‍ ഉദ്ഘാടനം ചെയ്തു. എടിഎംഎ (എഐടിയുസി) തിരുവനന്തപുരം ജില്ലാ കോ-ഓർഡിനേറ്റര്‍ ഡോ. ഡി. സുരേഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
അവാര്‍ഡ് ദാനവും പുസ്തകപ്രകസനവും ഡോ.സി. സാം രാജ് നിര്‍വഹിച്ചു. തിരുവനന്തപുരം സിടിടിസി ഡയക്ടര്‍ ഡോ. പി. മോഹനന് നായര്‍ മുഖ്യാതിഥിയായിരുന്നു. പി. ശശികുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.
പാരമ്പര്യ വൈദ്യശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി വിവിധ സെമിനാറുകളും വിശിഷ്ട വ്യക്തികളെ ആദരിക്കലും വിവിധങ്ങളായ സസ്യജാല പ്രദര്‍ശനങ്ങളും, മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു . പ്രസിദ്ധരായ പാരമ്പര്യ വൈദ്യന്മാരും, സിദ്ധ, ആയുര്‍വേദ, അലോപ്പതി ഡോക്ടര്‍മാരും പരിപാടിയില്‍ പങ്കെടുത്തു.