മനുഷ്യാവകാശ സംരക്ഷണത്തിനായി പ്രതിഷേധ സംഗമം
1575136
Saturday, July 12, 2025 6:38 AM IST
തിരുവനന്തപുരം: വർധിച്ച തെരുവുനായ ശല്യം, സർക്കാർ ആശുപത്രികളിലെ മരുന്ന്, ശസ്ത്രക്രിയ ഉപകരണക്ഷാമം, പൊതുകെട്ടിടങ്ങളുടെ സുരക്ഷാഭീഷണി എന്നീ വിഷയങ്ങളിൽ മനുഷ്യാവകാശ സംരക്ഷണം ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ’നീതിക്കായി’ എന്നപേരിൽ സൊസൈറ്റി ഫോർ പീപ്പിൾസ് റൈറ്റ്സ് പ്രതിഷേധമാർച്ചും സെക്രട്ടേറിയറ്റ് നടയിൽ പ്രതിഷേധസംഗമവും സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം ചെയർമാൻ എം.എം. സഫർ ഉദ്ഘാടനം ചെയ്തു.
സാമൂഹിക പ്രവർത്തകൻ മുക്കന്പാലമൂട് രാധാകൃഷ്ണൻ, ഗാന്ധിയൻ അഡ്വ. ഹരീന്ദ്രനാഥ്, വേൾഡ് മലയാളി കൗണ്‍സിൽ പ്രതിനിധി ഷാഫി മണക്കാട് എന്നിവർ പ്രസംഗിച്ചു. സ്പെൻസർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ റാലിക്കും സെക്രട്ടേറിയറ്റ് നടയിൽ നടയിൽ നടന്ന പ്രതിഷേധസംഗമത്തിനും സംസ്ഥാന വർക്കിംഗ് പ്രഡിഡന്റ് വി.എസ്. പ്രദീപ്, ജനറൽ സെക്രട്ടറി വേണുഹരിദാസ്,
സംസ്ഥാന വൈസ് പ്രസിഡന്റ്, സി. വേണുഗോപാൽ തിരുവനന്തപുരം ജില്ലാ പ്രസഡന്റ് ബി. ശശിധരൻ നായർ, ജില്ലാ ജനറൽ സെക്രട്ടറി പാളയം സിയാദ് എന്നിവർ നേതൃത്വം നൽകി.