വർണോത്സവം -2025
1575139
Saturday, July 12, 2025 6:38 AM IST
നെടുമങ്ങാട്: ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു,വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും കലാകായിക മേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്രതിഭകളെയും ആദരിക്കുന്ന വർണോത്സവം -2025 ജി.സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം.നകുലൻ അധ്യക്ഷത വഹിച്ചു. സിനിമാ പിന്നണി ഗായിക രാജലക്ഷ്മി,കവി ഗിരീഷ് പുലിയൂർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് ജെ. ലളിത സരസ്വതി ടീച്ചർ മെമ്മോറിയൽ ക്യാഷ് അവാർഡ് വിതരണവും യുഎസ്എസ് സ്കോളർഷിപ്പ് വിജയികൾക്കുള്ള സമ്മാനദാനം മാനേജർ ആർ. സുഗതനും നിർവഹിച്ചു.