കോൺഗ്രസ് പ്രതിഷേധ സദസ്
1575362
Sunday, July 13, 2025 7:14 AM IST
പൂവച്ചൽ: വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ എസ്എഫ്ഐക്ക് പഠിപ്പ് മുടക്കി സമരം ചെയ്യാം മറ്റാരും സമരം ചെയ്യരുത് എന്ന ഇരട്ടത്താപ്പിനെതിരെ പൂവച്ചൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സദസ് സംഘടിപ്പിച്ചു.
പൂവച്ചൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ തീരുമാനത്തിന് വിരുദ്ധമായി എസ്എഫ്ഐ പഠിപ്പ് മുടക്ക് നടത്തിയതിലും, പഞ്ചായത്ത് പ്രസിഡന്റ്, സിപിഎം പ്രാദേശിക നേതൃത്വം, ഇടതുപക്ഷ സംഘടന അധ്യാപകർ തുടങ്ങിയവർ ഇതിൽ ഒത്താശ ചെയ്തതിലും പ്രതിഷേധിച്ച് പൂവച്ചൽ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പൂവച്ചൽ അമ്പലം ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ് ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എസ്. ജലീൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കട്ടയ്ക്കോട് തങ്കച്ചൻ അധ്യക്ഷനായി. പഞ്ചായത്ത് അംഗവും, രാജിവച്ച പിടിഎ പ്രസിഡന്റുമായ അഡ്വ. ആർ. രാഘവലാൽ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് സി.ആർ. ഉദയകുമാർ,
യുഡിഎഫ് മണ്ഡലം ചെയർമാൻ സത്യദാസ് പൊന്നെടുത്തകുഴി, റിജു വർഗീസ്, ഷീജ ബീവി, ലിജു സാമുവൽ, ബോബി അലോഷ്യസ്, വിക്രമൻ നായർ, കോട്ടാക്കുഴി കൃഷ്ണൻ, അനീഷ് ബഥനിപുരം, കെ ശിശുപാലൻ, തുടങ്ങിയവർ പങ്കെടുത്തു.