പേ​രൂ​ര്‍​ക്ക​ട: സ്‌​കൂ​ട്ട​ര്‍​ യാ​ത്രി​ക​യാ​യ യു​വ​തി​യെ ഇ​ടി​ച്ചി​ട്ട​ശേ​ഷം വാ​ഹ​നം നി​ര്‍​ത്താ​തെ പോ​യ സം​ഭ​വ​ത്തി​ല്‍ ഇ​വ​ര്‍ മ്യൂ​സി​യം സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആറോടെ പ​ട്ട​ത്തെ ജ്വ​ല്ല​റി​ക്കു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. ക​രു​മം സ്വ​ദേ​ശി​നി ദീ​പ്തി (36) ക്കാ​ണ് വീ​ഴ്ച​യി​ല്‍ പ​രി​ക്കേ​റ്റ​ത്.

പ​ട്ടം സി​ഗ്ന​ല്‍​ പോ​യി​ന്‍റിനും പ്ലാ​മൂ​ടി​നും ഇ​ട​യ്ക്കാ​യിരുന്നു സം​ഭ​വം. പ്ലാ​മൂ​ട് ഇ​റ​ക്കം ഇ​റ​ങ്ങു​ന്ന​തി​നി​ടെ സ്‌​കൂ​ട്ട​റി​ല്‍ വാ​ഹ​നം ഇ​ടി​ച്ച​തോ​ടെ ഇ​വ​ര്‍ നി​ല​ത്തു​വീ​ണു. അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് റോ​ഡി​ലേ​ക്കു വീ​ണ് പേ​ടി​ച്ചു​പോ​യ ഇ​വ​രെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഒ​രു ആം​ബു​ല​ന്‍​സാ​ണ് ഇ​വ​രെ ഇ​ടി​ച്ച​തെ​ന്നാ​ണ് ദൃ​ക്‌​സാ​ക്ഷി​ക​ളു​ടെ മൊ​ഴി. വീ​ഴ്ച​യി​ല്‍ ശ​രീ​ര​മാ​കെ പ​രി​ക്കേ​റ്റ ഇ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു.