നെ​ടു​മ​ങ്ങാ​ട് : ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ. ഫ്ലോ​റിം​ഗ് , ഇ​ല​ക്ട്രി​ഫി​ക്കേ​ഷ​ൻ, പെ​യി​ന്‍റിം​ഗ് ജോലികൾ ഓ​ഗ​സ്റ്റ് 20 നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി. ലിഫ്റ്റ് സ്ഥാ​പി​ക്കു​ന്ന​തി​ന് 20 ല​ക്ഷം രൂ​പ അ​ധി​ക​മാ​യി എം​എ​ൽ​എ ഫ​ണ്ടി​ൽനി​ന്ന് അ​നു​വ​ദി​ക്കു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.

എംഎ​ൽ​എ ഫ​ണ്ടി​ൽനി​ന്നു 4.6 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ആ​ശു​പ​ത്രി​ക്ക് പു​തി​യ കെ​ട്ടി​ടം നി​ർമി ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ എ​ച്ച്എംസി അം​ഗം ആ​ർ.​ ജ​യ​ദേ​വ​ൻ, സി​പിഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പാ​ട്ട​ത്തി​ൽ ഷെ​രീ​ഫ്, സി​പി​എം ​ഏ​രി​യാ സെ​ക്ര​ട്ട​റി കെ.​പി. പ്ര​മോ​ഷ്, സൂ​പ്ര​ണ്ട് ഡോ. ​രേ​ഖാ എം. ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പങ്കെടുത്തു.