നെ​ടു​മ​ങ്ങാ​ട്: ​പ​ട്ടി​ക ജാ​തി വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​രു​ടെ വ​സ്തു​വി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വ​സ്തു​വി​ൽ ഉ​ള്ള ഫ​ല വൃ​ക്ഷ​ങ്ങ​ളും മ​റ്റും മു​റി​ച്ചു മാ​റ്റി ത​ടം വെ​ട്ടി എ​ന്നാ​രോ​പി​ച്ചു പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ൾ കു​റ്റ​ക്കാ​ര​ല്ല എ​ന്ന് ക​ണ്ടു നെ​ടു​മ​ങ്ങാ​ട് എ​സ് സി / ​എ​സ് ടി ​കോ​ട​തി ജ​ഡ്ജ് എ ​ഷാ​ജ​ഹാ​ൻ വെ​റു​തെ വി​ട്ടു.​

മ​ഞ്ചാ​ടി​യി​ൽ താ​മ​സം ഷാ​ഫി, സി​റാ​ജ്ജു​ദീ​ൻ, രാ​മ​ച​ന്ദ്ര​ൻ, രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ,, അ​ൻ​വ​ർ സാ​ദ​ത്ത്, ഗെo​ഗാ​ധ​ര​ൻ, അ​ൻ​ഷാ​ദ്,ന​സീ​മ, ശോ​ഭ​ന എ​ന്നി​വ​രെ​യാ​ണ് കോ​ട​തി വെ​റു​തെ വി​ട്ട​ത്. ഡി​വൈ​എ​സ്പി ആ​ർ . പ്ര​താ​പ​ൻ നാ​യ​ർ, ഡി​വൈ​എ​സ്പി ആ​ർ . ച​ന്ദ്ര​ശേ​ഖ​ര​ൻ പി​ള്ള, ഡി​വൈ​എ​സ്പി, ടി ​അ​ജി​ത് കു​മാ​ർ എ​ന്നി വ​രാ​ണ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ്ര​തി​ക​ൾ​ക്ക് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ. എം ​എ കാ​സിം, എ​സ് എ​സ്. ബി​മ​ൽ, അ​ലി​ഫ്. കെ ​എ​സ് തു​ട​ങ്ങി​യ​വ​ർ ഹാ​ജ​രാ​യി.