രഹസ്യകേന്ദ്രത്തിൽ ലഹരി ഉപയോഗം; എംഡിഎംഎ കേസിൽ നാലുപേർ പിടിയിൽ
1575701
Monday, July 14, 2025 7:01 AM IST
കാട്ടാക്കട: രഹസ്യകേന്ദ്രത്തിൽ ലഹരി ഉപയോഗം; എംഡിഎംഎ കേസിൽ വാറന്റ് പ്രതി ഉൾപ്പടെ നാലുപേർ പിടിയിൽ. കാട്ടാക്കട കിള്ളി സ്വദേശികളായ അഷ്കർ, ആഷിക്ക് മുഹമ്മദ്, അജീബ്, തൂങ്ങാംപാറ സ്വദേശി നന്ദു എന്നിവരെയാണ് കാട്ടാക്കട പോലീസ് പിടികൂടിയത്. ഇതിൽ അജീബ് വാറന്റ് കേസിലെ പിടികിട്ടാപുള്ളിയാണ്.
തൂങ്ങാംപാറയിലെ രഹസ്യ കേന്ദ്രത്തിൽ വീടിന്റെ ടെറസിനു മുകളിൽ എംഡിഎംഎ ഉപയോഗിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നു നടത്തിയ റെയിഡിലാണ് ഇവർ അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഹരിവസ്തുക്കളുടെ സ്രോതസ്സുകൾ വെളിവായെന്നാണ് സൂചന.
കാട്ടാക്കട മേഖലയിൽ ഇതിന്റെ വിൽപ്പന വൻ തോതിൽ നടക്കുന്നുണ്ടെന്നും ചോദ്യം ചെയ്യലിൽനിന്നും വ്യക്തമായി. ഇവരിൽനിന്നും എംഡിഎംഎയും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.