നെ​ടു​മ​ങ്ങാ​ട്: തെ​ങ്ങി​ൽ ക​യ​റു​ന്ന​തി​നി​ടെ ഏ​ണി ഒ​ടി​ഞ്ഞ് നി​ല​ത്ത് വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. ച​ക്ര​പാ​ണി​പു​രം കി​ഴ​ങ്ങു​വി​ള​കു​ന്ന് വേ​ലാം​കോ​ണം അ​നീ​ഷ് ഭ​വ​നി​ൽ അ​പ്പു​ക്കു​ട്ട​ൻ (60) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ ച​ക്ര​പാ​ണി​പു​രം സ്വ​ദേ​ശി​യു​ടെ പു​ര​യി​ട​ത്തി​ലെ തെ​ങ്ങി​ൽ ക​യ​റു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. നി​ല​ത്ത് വീ​ണു പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും ഉ​ച്ച​യ്ക്ക് 2.30 ഓ​ടെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ശാ​ലി​നി. മ​ക്ക​ൾ: അ​നീ​ഷ്, അ​ഞ്ജു.