പാ​റശാ​ല: 30 വ​ര്‍​ഷ​മാ​യി ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന പി​ടി​കി​ട്ടാ​പ്പു​ള്ളി​യെ പാ​റ​ശാ​ല പോ​ലീ​സ് പി​ടി​കൂ​ടി. നി​ര​വ​ധി മോ​ഷ​ണ കേ​സി​ലെ പ്ര​തി​യാ​യ പ​ളു​ക​ല്‍ തേ​രു​പു​റം സ്വ​ദേ​ശി ജ​യ​കു​മാ​ര്‍ (55) ആ​ണ് പിടിയിലായത്.

മോ​ഷ​ണവും പി​ടി​ച്ചു​പ​റി​യും ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി കേ​സി​ലെ പ്ര​തി​യാ​ണ് ജ​യ​കു​മാ​ര്‍. 1996 കാ​ല​ഘ​ട്ട​ത്തി​ല്‍ കൊ​ട​ങ്ങാ​വി​ള​യി​ലെ ഒ​രു വീ​ട് കു​ത്തി​ത്തു​റ​ന്ന് 10 പ​വ​നി​ല​ധി​കം സ്വ​ര്‍​ണ​വും പ​ണ​വും ക​വ​ര്‍​ന്ന കേ​സി​ല്‍ ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഫോ​ണ്‍ ഉ​ള്‍​പ്പെ​ടെയുള്ളവ ഇയാൾ ഉപയോ ഗിച്ചിരുന്നില്ല.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യ്ക്കു പു​റ​മേ, ത​മി​ഴ്‌​നാ​ട്ടി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ നി​ര്‍​മാണ തൊ​ഴി​ലാ​ളി​യാ​യി വേ​ഷം മാ​റി​യാ​ണ് ഇ​യാ​ള്‍ ജീ​വി​ച്ചു​പോ​ന്ന​ത്. ഈ​യ​ടു​ത്ത്, കാ​ട്ടാ​ക്ക​ട ക​ണ്ട​ല​യി​ലെ പെ​ണ്‍​സു​ഹൃ​ത്തി​ന്‍റെ അ​ടു​ത്തേ​ക്ക് ജ​യ​കു​മാ​ര്‍ എ​ത്തു​ന്നു എ​ന്ന ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് പാ​റ​ശാ​ല പോ​ലീ​സ് ജ​യ​കു​മാ​റി​നാ​യി വ​ലവി​രി​ച്ച​ത്.​ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ സ​ജി, സ​ബ് ഇ​ന്‍​സ്പ​ക്ട​ര്‍ ദീ​ബു​ എന്നിവരുടെ നേതൃത്വത്തിലുള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.