അറിവ്-കരുപ്പൂര് ഗ്രന്ഥശാല ഉദ്ഘാടനം
1575854
Tuesday, July 15, 2025 2:56 AM IST
നെടുമങ്ങാട്: കരുപ്പൂര്-ഉഴപ്പാക്കോണം കേന്ദ്രമാക്കി അറിവ് - കരുപ്പൂര് എന്ന പേരിൽ ഗ്രന്ഥശാല ജില്ലാലൈബ്രറി കൗൺസിൽ പ്രസിഡന്റും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ബി.പി. മുരളി ഉദ്ഘാടനം ചെയ്തു.
നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ഹരികേശൻ നായർ അധ്യക്ഷനായി. ലൈബ്രറി സെക്രട്ടറി ടി.എസ്. സുരേഷ് സ്വാഗതം പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി. രാജേന്ദ്രൻ, ഡോ. ബി. ബാലചന്ദ്രൻ, പി.ജി. പ്രേമചന്ദ്രൻ, കൗൺസിലർമാരായ ബിന്ദു, സംഗീത രാജേഷ്, സുമയ്യ മനോജ് എന്നിവരും കമ്മിറ്റി അംഗങ്ങളായ കുമാർ, ഫ്രാൻസിസ്, ബിനു എന്നിവർ പ്രസംഗിച്ചു. പ്രസിഡന്റ് രാജേഷ് നായർ നന്ദി പറഞ്ഞു.