ആദരവ് 2025 സംഘടിപ്പിച്ചു
1575855
Tuesday, July 15, 2025 2:56 AM IST
മാരായമുട്ടം: കോണ്‍ഗ്രസ് മാരായമുട്ടം മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ വരുന്ന അരുവിക്കര വാര്‍ഡില്‍ എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അരുവിക്കര വാര്‍ഡ് കമ്മിറ്റി ആദരിച്ചു. എഐസിസി അംഗം നെയ്യാറ്റിന്‍കര സനല്‍ ഉദ്ഘാടനം ചെയ്തു. മാരായമുട്ടം മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീരാഗം ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.
കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. അനില്‍ മാരായമുട്ടം മുഖ്യപ്രഭാഷണം നടത്തി. മാരായമുട്ടം മണ്ഡലം പ്രസിഡന്റ് ബിനില്‍ മണലുവിള, പാറശാല ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി മണ്ണൂര്‍ ശ്രീകുമാര്‍, മണ്ണൂര്‍ ഗോപന്, ഗോപകുമാര്‍, വടകര ജയന്, അഡ്വ. ജോണി മാരായമുട്ടം, വാര്‍ഡ് മെമ്പര്മാരയായ കാക്കണം മധു, മഞ്ജുഷ ജയന്, മണ്ഡലം ഭാരവാഹികളായ എസ്.കെ. അനില്‍കുമാര്‍, ആർ.എ. അനില്‍കുമാര്‍, ശശീന്ദ്രന് നായര്‍ പാട്ടവിള, ശ്രീവിദ്യ അരുവിക്കര, സുരേഷ് ഇടഞ്ഞി, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അരുവിക്കര മണികണ്ഠന്, ജവഹര്‍ ബാലമഞ്ച് മണ്ഡലം കോ-ഓർഡിനേറ്റര്‍മാരായ നിഷ അക്കുഡേറ്റ്, സിജി അപ്ഡേറ്റ്, ഇടത്തി സുരേഷ്, ജെസ്റ്റിന്, ശ്രീകുമാര്‍, ശശിധരന് നായര്‍ എന്നിവര്‍ നേതൃത്വം നല്കി.