അരുവിക്കര എച്ച്എസ്എസിൽ എസ്പിസി ബാച്ച് ചുമതലയേറ്റു
1575713
Monday, July 14, 2025 7:11 AM IST
നെടുമങ്ങാട്: അരുവിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ജൂണിയർ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പുതിയ ബാച്ച് ചുമതലയേറ്റു. അരുവിക്കര എസ്എച്ച്ഒ മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കാൻ സ്ഥാപിച്ച പുസ്തക തൊട്ടിൽ, വായനാപ്പെട്ടി എന്നിവ വിതുര അശോക് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സുനിൽ അധ്യക്ഷനായി. പ്രിൻസിപ്പൽ റാണി ആർ. ചന്ദ്രൻ, പ്രഥമാധ്യാപിക സുജ, അധ്യാപകരായ ഷജീർ, നസീജ തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ കഴിഞ്ഞ അധ്യയന വർഷം പുസ്തക തൊട്ടിലിൽ കുട്ടികൾ നിക്ഷേപിച്ച 100 പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്കു കൈമാറി.