സർക്കാര്‍ സ്ഥലം കൈയേറി പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മിച്ചു; വ്യാപക പ്രതിഷേധം
1575868
Tuesday, July 15, 2025 2:56 AM IST
വെള്ളറട : കുന്നത്തുകാല്‍ പഞ്ചായത്തില്‍ പാലിയോട് വാര്‍ഡില്‍ ആഴാംകുളത്ത് പഞ്ചായത്തിന്റെ തോടും നടപ്പാതയും കൈയേറി സ്വകാര്യവ്യക്തി വാഹന പാര്‍ക്കിംഗ് ഗ്രൗണ്ട് നിർമിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. പാലിയോട് എസ്എസ് ഓഡിറ്റോറിയം ഉടമ സെല്വരാജാണു സര്‍ക്കാര്‍ ഭൂമി കൈയേറിയിരിക്കുന്നതെന്നാണ് ആക്ഷേപം.
സര്‍ക്കാരിന്റെ 10 ലക്ഷം രൂപയില്‍ അധികം വിലയുള്ള സ്ഥലമാണ് സ്വകാര്യ വ്യക്തി കൈക്കലാക്കിയത്. വസ്തുവില്‍ അനധികൃത കൈയേറ്റം നടത്തിയതിനെതിരേ നെയ്യാറ്റിന്‍കര തഹസില്‍ദാർക്കും, കുന്നത്തുകാല്‍ പഞ്ചായത്തിനും തദ്ദേശസ്വയഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്കും നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. അടിയന്തരമായി കൈയേറ്റം ഒഴിപ്പിച്ചു സ്ഥലം പൂര്‍വസ്ഥിതിയില്‍ ആക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
നടപ്പാതയും തോടും പൂര്‍വ സ്ഥിതിയിലാക്കിയില്ലെങ്കില്‍ അടുത്തുവരുന്ന മഴയില്‍ വെള്ളം വാര്‍ന്നു പോകുന്നതിനായി സുഗമമായ സൗകര്യം ഉണ്ടാക്കണമെന്നുന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.