മരം മുറിക്കുന്നതിനിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു
1576018
Tuesday, July 15, 2025 10:46 PM IST
പൂവച്ചൽ: മരം മുറിക്കുന്നതിനിടെ മരത്തിൽ നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പൂവച്ചൽ പൊന്നെടുത്തുകുഴി പറക്കാണി പാറാംകുഴി സ്വദേശി സുനിൽകുമാർ (38) ആണ് പുലർച്ചെ മെഡിക്കൽ കോളജിൽ മരിച്ചത്.
കുറച്ചു നാളായി പൂവച്ചൽ മുണ്ടുകോണം പാലേലിയിൽ താമസിച്ചുവരികയായിരുന്നു സുനിൽ. കട്ടക്കോട് ബഥനിപുരത്തിനടുത്ത് അല്പശി മരം മുറിക്കാനായി ജോലിക്കാരുമായി എത്തിയതായിരുന്നു സുനിൽകുമാർ. മരത്തിന്റെ കൊമ്പ് മുറിക്കുന്നതിനിടയിൽ കാൽവഴുതി നിലത്തുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഗുരുതരമായ പരിക്കേറ്റ സുനിൽകുമാറിനെ സഹപ്രവർത്തകർ ഉടൻതന്നെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തലയ്ക്കും ശരീരത്തിലും ഗുരുതരമായ പരിക്കേറ്റ സുനിൽകുമാർ മൂന്നുദിവസം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരിച്ചു. കുടുംബത്തിന്റെ അത്താണിയായിരുന്നു സുനിൽ കുമാർ. സംസ്കാര ചടങ്ങുകൾ പൂവച്ചൽ പാലേലിയിൽ നടക്കും.