അഞ്ച് കിലോ കഞ്ചാവുമായി പിടിയിൽ
1576195
Wednesday, July 16, 2025 7:00 AM IST
നേമം: അയൽ സംസ്ഥാനത്തിൽ നിന്നും ട്രെയിനിൽ കടത്തികൊണ്ടുവന്ന അഞ്ചുകിലോ കഞ്ചാവുമായി രണ്ടുപേരെ ഡാന്‍സാഫ് സംഘം പിടികൂടി. ബീമാപള്ളി സ്വദേശികളായ സുല്‍ഫിക്കര്‍ (64), നൗഷാദ് (38) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
ഇരുവരും ട്രെ യിൻ ഇറങ്ങിയശേഷം ബസില്‍ കയറി പള്ളിച്ചലില്‍ വന്നിറങ്ങി ഇടപാടുകാരെ കാത്തുനില്‍ക്കുമ്പോഴാണ് അറസ്റ്റ്. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് സംഘം ഇവരെ പിന്തുടര്ന്നാണ് പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് വിപണിയില്‍ ഒരു ലക്ഷം രൂപയോളം വില വരുമെന്ന് പോലീസ് പറഞ്ഞു.