സാംബവ സഭ താലൂക്ക് യൂണിയൻ പ്രവർത്തന സമ്മേളനം
1576198
Wednesday, July 16, 2025 7:06 AM IST
നെടുമങ്ങാട്: കേരള സാംബവ സഭയുടെ നെടുമങ്ങാട് താലൂക്ക് യൂണിയൻ പ്രവർത്തക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പൂവാർ റെജി ഉദ്ഘാടനം ചെയ്തു.
പള്ളം രാജേന്ദ്രൻ, കൊപ്പം ഷാജി, വടക്കേക്കോണം ബാബു, വെമ്പായം ജോർജ്കുട്ടി, ഷിബു ഏലിയാസ്, ബാർട്ടൺഹിൽ രാജൻ, വാഴവിള വിജി, എൽ. രാജു, വേട്ടൻപള്ളി ലോറൻസ്, ഭരതന്നൂർ ബാബുജി, പിന്നവേലികോണം വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു. യൂണിയൻ പ്രസിഡന്റ് വെമ്പായം വർഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇടിഞ്ഞാർ ജോയി സ്വാഗതം പറഞ്ഞു. ഈറ്റ തൊഴിലാളികളുടെ വിഷയം ഉയർത്തി 30നു സെക്രട്ടേറിയേറ്റിനു മുന്നിൽ സംഘടിപ്പിക്കുന്ന ഈറ്റ തൊഴിൽ നിലനിൽപ്പ് സമരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുമെന്നും യോഗം അറിയിച്ചു.