ലോക യുവജന നൈപുണ്യ ദിനം ആഘോഷിച്ചു
1576213
Wednesday, July 16, 2025 7:06 AM IST
വിഴിഞ്ഞം: അദാനി വിഴിഞ്ഞം തുറമുഖ കമ്പനിയുടെ സാമൂഹ്യ പ്രതിബദ്ധത വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നൈപുണ്യ പരിശീലന കേന്ദ്രമായ അദാനി സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിൽ ലോക യുവജന നൈപുണ്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
തുറമുഖം കമ്പനിയിലെ കോർപ്പറേറ്റ് ഹെഡ് ഡോ. അനിൽ ബാലകൃഷ്ണൻ, ഹ്യൂമൻ റിസോഴ്സ് ഹെഡ് ദീപേഷ്, അദാനി ഫൗണ്ടേഷൻ വിഴിഞ്ഞം ഹെഡ്ഡായ സെബാസ്റ്റ്യൻ ബ്രിട്ടോ എന്നിവർ മുഖ്യാതിഥികളായി. അദാനി ഫൗണ്ടേഷൻ വിഴിഞ്ഞം ടീം അംഗങ്ങൾ, അസാപ് കേരളയുടെ വിഴിഞ്ഞം ടീം അംഗങ്ങൾ എന്നിവരും പങ്കെടുത്തു.
ആഘോഷ പരിപാടിയുടെ ഭാഗമായി ഈ അധ്യയന വർഷം ആരംഭിച്ച നൈപുണ്യ പരിശീലന പരിപാടികളായ നഴ്സിംഗ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി വിത്ത് ഓഫീസ് ഓട്ടോമാഷൻ, ബ്യൂട്ടി തെറാപ്പിസ്റ്റ്, ഹെയർ സ്റ്റൈലിസ്റ്റ്, സെൽഫ് എംപ്ലോയീഡ് ടൈലർ, വെയർഹൗസ് എക്സിക്യൂട്ടീവ് എന്നിവയുടെ ഔദ്യോഗിക ഉദ്ഘടനവും നടന്നു. പങ്കെടുക്കുന്ന വിദ്യാർഥികൾക്കുള്ള സ്റ്റുഡന്റ് കിറ്റുകളുടെ വിതരണവും വീശിഷ്ട്ട വ്യക്തികൾ നിർവഹിച്ചു.
യുവജന നൈപുണ്യ ദിനത്തിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് സ്കൂൾ-കോളജ് പാഠനകാലത്ത് കായിക മത്സരങ്ങളിൽ ജില്ല-സംസ്ഥാന-ദേശീയ തലങ്ങ ളിൽ വിജയം കരസ്തമാക്കിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. അദാനി സ്കിൽ ഡെവലപ്പ്മെന്റ് വിഴിഞ്ഞം സെന്ററിലെ സ്റ്റാഫ് അംഗങ്ങൾ പരിപാടികൾക്കു നേതൃത്വം നൽകി.