വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി റിമാൻഡിൽ
1576215
Wednesday, July 16, 2025 7:06 AM IST
കുറ്റിച്ചൽ : കുറ്റിച്ചലിൽ നിന്നും കാണാതായ വയോധികയെ തമിഴ്നാട് തിരുനെൽവേലിയിൽ വച്ച് പീഡന ശ്രമത്തിനിടെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി തമിഴ്നാട് സ്വദേശിയായ വിമൽരാജ് തമിഴ്നാട് തിരുനെൽവേലി പാലവൂർ പോലീസ് സ്റ്റേഷനിൽ പിടിയിലായി. പ്രതിയെ റിമാൻഡ് ചെയ്തു.
നെയ്യാർ ഡാം പോലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റിച്ചൽ തച്ചങ്കോട് സ്വദേശിയായ 61 കാരിയായ ത്യേസ്യാമ്മയാണ് തമിഴ്നാട്ടിൽ അതി ദാരുണമായി കൊലപ്പെട്ടത്.
ഇക്കഴിഞ്ഞ പതിനൊന്നാം തീയതി മുതൽ ത്രേസ്യാമ്മയെ കാണാനില്ലെന്നു വീട്ടുകാർ നെയ്യാർ ഡാം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇടക്കു വേളാകണ്ണിയിൽവച്ച് ഫോണിൽ സംസാരിച്ചിരുന്നു എന്നും പറഞ്ഞു. എന്നാൽ പിന്നീട് ഇവരെക്കുറിച്ച് ഒരു അറിവും ഇല്ലാ എന്നാണ് വീട്ടുകാർ പരാതി നൽകിയത്.
ആരാധനാലയങ്ങൾ സന്ദർശിക്കാൻ ഇടക്കിടെ പോകുന്ന പതിവ് ഇവർക്കുണ്ടായിരുന്നു. അത്തരത്തിൽ പോയാൽ ദിവസങ്ങൾ കഴിഞ്ഞാണ് ഇവർ മടങ്ങി എത്തുക. നിശ്ചിത ദിവസം കഴിഞ്ഞിട്ടും കാണാത്തതിനാ ലാണു വീട്ടുകാർ പരാതി നൽകാൻ കാരണം. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിവരികയായി രുന്നു. ഇതിനിടെ തിങ്കളാഴ്ച രാവിലെയോടെ പാലാവൂർ സ്റ്റേഷനിൽനിന്നും നെയ്യാർഡാം സ്റ്റേഷനിലേക്ക് ഒരു വയോധിക ത്രേസ്യാമ്മ മരിച്ചതായി വിവരം എത്തുകയായിരുന്നു.
തുടർന്നു പോലീസ് നടത്തിയ പരിശോധനയിലാണ് മിസ്സിംഗ് കേസ് ആയി രജിസ്റ്റർ ചെയ്ത് വയോധിക തന്നെയാണ് ഇത് മനസിലായത്. തുടർന്ന് നെയ്യാർ ഡാം പോലീസും ത്രേസിയയുടെ ബന്ധുക്കളും തമിഴ്നാട്ടിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു അവിടെ പൊതു ശ്മ ശാനത്തിൽ സംസ്കരിച്ചു.
പ്രതി വിമൽരാജ് ത്രേസ്യാമ്മ യെ ശ്വാസം മുട്ടിച്ചു കൊലപ്പെടു ത്തുകയായിര ുന്നുവെന്നു പോ ലീസിനോടു സമ്മതിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെടുക്കുമ്പോൾ മൂന്നുദിവസത്തെ പഴക്കമുണ്ടായിരുന്നു. സംഭവ സ്ഥലത്തു നിന്നും ലഭിച്ച ബാഗിൽ ഉണ്ടായിരുന്ന വിലാസത്തിലാണ് തമിഴ്നാട് പോലീസ് നെയ്യാർ ഡാം പോലിസിനെ വിവരം അറിയിച്ചത്.