ലൈബ്രറി കൗൺസിൽ വായന പക്ഷാചരണം
1576194
Wednesday, July 16, 2025 7:00 AM IST
നേമം: താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായന പക്ഷാചരണത്തിന്റെ സമാപന സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. ജി. സനൽകുമാർ അധ്യക്ഷതവഹിച്ചു.
എൻ.എസ്. വിനോദ് ഐ.വി. ദാസ് അനുസ്മരണം നടത്തി. ഹരിത ഗ്രന്ഥശാലകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും സി. അനിൽകുമാർ നിർവഹിച്ചു. മുതിർന്ന ഗ്രന്ഥശാല പ്രവർത്തകരെ ബി.പി. മുരളി ആദരിച്ചു. വി.എസ്. ബിന്ദു, ജി. രാധാകൃഷ്ണൻ, സി.ആർ. ശശിധരൻ, ബി. ചന്ദ്രബാബു, പി. ഗോപകുമാർ, എം.ബൈജു, എസ്.വിശ്വംഭരൻനായർ, എൻ. എസ്. അജയകുമാർ, ജി. ശ്രീകണ്ഠൻ, എസ്. ഉമാചന്ദ്രബാബു എന്നിവർ പങ്കെടുത്തു.