ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
1266284
Thursday, February 9, 2023 1:05 AM IST
വെഞ്ഞാറമൂട് : വേളാവൂരിൽ നാഷണൽ പെർമിറ്റ് ലോറി ബൈക്കിൽ തട്ടി ബൈക്ക് യാത്രികൻ മരിച്ചു.പിരപ്പൻകോട് വട്ടവള ജി.എസ് ഭവനിൽ ഗോപൻ (58) ആണ് മരിച്ചത്.
ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7.30 ന് വേളാവൂർ പാലത്തിനു സമീപമായിരുന്നു അപകടം. പോത്തൻകോട് ഭാഗത്തു നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്നു ഇരു വാഹനങ്ങളും. ഇരുചക്ര വാഹനത്തിന്റെ പിന്നിലാണ് നാഷണൽ പെർമിറ്റ് ലോറി തട്ടിയതെന്ന് ദൃസാക്ഷികൾ പറയുന്നു.
ബൈക്കിൽനിന്ന് തെറിച്ചുവീണ ഗോപൻ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. വേളാവൂരിലെ സിഐടിയു തൊഴിലാളിയാണ് ഗോപൻ. ഭാര്യ: ശോഭ കുമാരി. മക്കൾ: ആനന്ദ്, അനന്ദൻ.