ലോ ​കോ​ള​ജ് സം​ഭ​വം: കേ​സെ​ടു​ത്തു
Friday, March 17, 2023 11:54 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ ​കോ​ള​ജി​ൽ അ​ധ്യാ​പ​ക​രെ പൂ​ട്ടി​യി​ട്ട സം​ഭ​വ​ത്തി​ൽ 50 ഓ​ളം എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. അ​സി​സ്റ്റ​ന്‍റ് പ്രഫ​സ​ർ വി.​കെ. സ​ഞ്ചു ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ചൊ​വ്വാ​ഴ്ച​യാ​യിരുന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കെഎ​സ്‌യു ​സ്ഥാ​പി​ച്ചി​രു​ന്ന കൊ​ടിതോ​ര​ണ​ങ്ങ​ളും കൊ​ടി​മ​ര​വും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പി​ഴു​തെ​ടു​ത്ത് തീ​യി​ട്ടിരുന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി. സം​ഭ​വ​ങ്ങ​ളി​ൽ 24 എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ പ്രി​ൻ​സി​പ്പ​ൽ സ​സ്പെ​ൻ​ഡ് ചെ​യ്തു. അ​ടു​ത്ത ദി​വ​സം എ​സ്എ​ഫ്ഐ അ​ക്ര​മം അ​ധ്യാ​പ​ക​ർ​ക്കു നേ​രേ​യാ​യി. പ​ക​ൽ 11 മു​ത​ൽ രാ​ത്രി 11 വ​രെ അ​ധ്യാ​പ​ക​രെ പ്രി​ൻ​സി​പ്പ​ലി​ന്‍റെ മു​റി​യി​ൽ പൂ​ട്ടി​യി​ടുകയായിരുന്നു.

ന​ഗ​ര​ത്തി​ല്‍
ഇ​ന്ന് ഗ​താ​ഗ​ത
ക്ര​മീ​ക​ര​ണം

തി​രു​വ​ന​ന്ത​പു​രം: പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്ത് ഇന്നു ന​ട​ത്തു​ന്ന ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ​യു​ടെ സ​മാ​പ​ന സ​മ്മേ​ള്ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​ച്ച​കഴിഞ്ഞു മൂന്നുമ​ണി​മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​ത​ക്ര​മീ​ക​ര​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഗ​താ​ഗ​ത തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന പ​ക്ഷം വാ​ഹ​ന​ങ്ങ​ള്‍ വ​ഴി തി​രി​ച്ചു വി​ടു​ന്ന​താ​ണ്.
തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സി​ന്‍റെ മേ​ല്‍ പ​റ​ഞ്ഞ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ട് പൊ​തു​ജ​ന​ങ്ങ​ള്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ട്രാ​ഫി​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍​ക്കും നി​ര്‍​ദ്ദേ​ശ​ങ്ങ​ളും 9497930055, 9497990006, 949 7980001 എന്നി ന​മ്പ​രു​ക​ളി​ല്‍ അ​റി​യി​ക്കാ​വു​ന്ന​താ​ണെ​ന്നും സി​റ്റി പോ​ലീ​സ് അ​റി​യി​ച്ചു.