പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍
1576576
Thursday, July 17, 2025 7:08 AM IST
പേരൂര്‍ക്കട: പോക്സോ കേസുമായി ബന്ധപ്പെട്ട് യുവാവിനെ ഫോര്‍ട്ട് പോലീസ് അറസ്റ്റുചെയ്തു. കൊഞ്ചിറവിള സ്വദേശി അനീഷ് ബാബു (46) ആണ് അറസ്റ്റിലായത്. ജൂലൈ 12-നാണ് പരാതിക്കാധാരമായ സംഭവം. കല്ലടിമുഖത്തെ ഫ്ളാറ്റിനു മുന്‍വശം കുട്ടികള്‍ കൂട്ടംകൂടി നിന്നു വിനോദത്തിലേര്‍പ്പെടുകയായിരുന്നു. ഇതിനിടെ ഒരു ഒമ്പതുവയസുകാരനെ അടുത്തുവിളിച്ചശേഷം ലൈംഗികചേഷ്ഠ കാട്ടുകയായിരുന്നു പ്രതി.
കുട്ടി വിവരം രക്ഷിതാക്കളോടു പറയുകയും ഇവര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സമാനമായ സംഭവത്തില്‍ ജയിലില്‍ കഴിഞ്ഞുവന്ന അനീഷ് ബാബു അടുത്തിടെയാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. ഫോര്‍ട്ട് സിഐ ശിവകുമാറും സംഘവുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഈ സമയത്ത് പ്രതിക്ക് ദേഹാസ്വാസ്ഥ്യമുണ്ടാകുകയും തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ് തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡിലാണ്.