സ്കൂട്ടർ യാത്രക്കാരി ബസിടിച്ച് മരിച്ചു
1576306
Wednesday, July 16, 2025 10:31 PM IST
നെടുമങ്ങാട്: കെഎസ്ആര്‍ടിസി ബസfടിച്ച് ഇരുചക്രവാഹന യാത്രക്കാരി മരിച്ചു. കുശർകോട് പാളയത്തിൻകുഴി മുളംകാട്ടിൽ വീട്ടിൽ വിജയകുമാരൻ നായരുടെ ഭാര്യ എസ്.എസ്.ദീപ (53) യാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടുകൂടി പൂങ്കാവനത്തിന് സമീപം മുള്ളുവേങ്ങമൂട് പ്രെട്രോള്‍ പമ്പിനു സമീപത്തായിരുന്നു അപകടം.
നെടുമങ്ങാട് നിന്ന് വിതുരയിലേയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ഹാൻഡിലിൽ തട്ടി റോഡിൽ തെറിച്ചു വീണ ദീപയുടെ മേൽ ബസ് കയറുകയായിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷൻ ഏജന്റാണ് ദീപ.
പനയ്ക്കോട് കുടുംബ വീട്ടിൽ താമസിക്കുന്ന മാതാപിതാക്കളെ കാണാൻ പോകുംവഴിയാണ് അപകടമുണ്ടായത്. ഹൃദ്രോഗിയായ ഭർത്താവ് ഏറെനാളായി വീട്ടിൽ ചികിത്സയിലാണ്. മക്കൾ : രോഹൻ വിജയ് (ദുബായ്),രോഹിത് വിജയ് (സ്വിമ്മിംഗ് ലൈഫ് ഗാർഡ്,ബംഗളൂരു).