ജനസംസ്കാര ഉമ്മന്‍ചാണ്ടി പുരസ്കാരം ജോസ് ഫ്രാങ്ക്ളിന്
1576565
Thursday, July 17, 2025 6:59 AM IST
നെയ്യാറ്റിന്‍കര: ജനാധിപത്യ- മതേതര വിശ്വാസികളും സമാനമനസ്കരുമായ സഹൃദയരുടെ കൂട്ടായ് മയായ ജനസംസ്കാര ഏര്‍പ്പെടുത്തിയ 2025 ലെ മികച്ച സാമൂഹ്യപ്രവര്‍ത്തകനായ ജനപ്രതിനിധിക്കുള്ള ഉമ്മന്‍ചാണ്ടി പുരസ്കാരം നെയ്യാറ്റിന്‍കര നഗരസഭ പ്രതിപക്ഷ നേതാവ് ജെ. ജോസ് ഫ്രാങ്ക്ളിന് ഇന്നു സമ്മാനിക്കും.
ഡിസി സി ജനറൽ സെക്രട്ടറിയും നെയ്യാറ്റിന്‍കര അസോസിയേഷന് ഫോര്‍ റൂറല്‍ ഡവലപ്പ്മെന്റ് (നാര്‍ഡ്) ചെയര്‍മാനുമായ ജെ. ജോസ് ഫ്രാങ്ക്ളിന്റെ പൊതുപ്രവർത്തനരംഗത്തെ മൂ ന്നു പതിറ്റാണ്ടത്തെ സേവനങ്ങള്‍ പരിഗണിച്ചാണ് പുരസ് കാരം. പ്രശസ്തി പത്രവും 10,001 രൂപയും അടങ്ങുന്ന പുരസ്കാരം ഇന്നു രാവിലെ തിരുവനന്തപുരം വൈഎംസിഎ ഹാളില്‍ ചേരുന്ന ജനസംസ് കാരയുടെ എട്ടാമത് വാര്‍ഷിക സമ്മേളനത്തില്‍ ജോസ് ഫ്രാങ്ക്ളിന് സമര്‍പ്പിക്കും.
ജനസംസ്കാര പ്രസിഡന്റ് കോട്ടാത്തല മോഹന്റെ അധ്യക്ഷനാ കും. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് സമ്മേളനം എംഎല്‍എ ഉദ്ഘാടനം ചെയ്യും.