വിജിലൻസ് ഓഫീസർ ചമഞ്ഞ് വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി റിമാൻഡിൽ
1576568
Thursday, July 17, 2025 6:59 AM IST
വിളപ്പിൽശാല: വിജിലൻസ് ഓഫീസർ ചമഞ്ഞ് വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ പോലീസ് പിടികൂടി. പത്തനംതിട്ട തിരുവല്ല കോയിപ്പുറം കുറവൻകുഴി പുല്ലാട്ട് ചന്ദ്രമംഗലം വീട്ടിൽ അഭിലാഷി(40)നെയാണ് വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തത്.
വിളപ്പിൽശാല സ്റ്റേഷൻ പരിധിയിൽ താമസിച്ചിരുന്ന കോട്ടയം സ്വദേശിയായ ഭർത്താവ് മരിച്ച യുവതിയെയാണു പീഡനത്തിനിരയാക്കിയത്. ഭാര്യയുമായി നിയമപരമായി വേർപിരിഞ്ഞു താമസിക്കുകയാണെന്നുപറഞ്ഞു യുവതിയെ വിശ്വസിപ്പിക്കുകയും അവർ വാടകയ്ക്കെടുത്ത വീട്ടിൽ ഒരുമിച്ചു താമസിച്ചു യുവതിയെ നിരന്തരം ഉപദ്രവിക്കുകയും തെറിവിളിക്കു കയും ചെയ്തിരുന്നു.
പിന്നീട് വിജിലൻസിന്റെ എറണാകുളം ഓഫീസിലേക്കു സ്ഥലംമാറിപ്പോവുകയാണെന്നു പറഞ്ഞു യുവതിയെയും കുടുംബത്തെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞു. തിരുവല്ല പുല്ലാട്ട് ഒളിവിലായിരുന്ന പ്രതിയുടെ ഫോൺകോളുകൾ നിരീക്ഷിച്ചും രഹസ്യവിവരങ്ങൾ ശേഖരിച്ചുമാണ് പോലീസ് പിടികൂടിയത്.
വിളപ്പിൽശാല എസ്എച്ച്ഒ വി. നിജാമിന്റെ നേതൃത്വത്തിൽ എസ്സിപിഒ അഖിൽ, സിപിഒമാരായ ജിജിൻ, വിഷ്ണു എന്നിവർ ചേർന്നാ ണു പ്രതിയെ പിടികൂടിയത്. കോ ടതി ഇയാളെ റിമാൻഡ് ചെയ്തു.