ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം: കത്തോലിക്കാ കോണ്‍ഗ്രസ്
1576567
Thursday, July 17, 2025 6:59 AM IST
തിരുവനന്തപുരം: ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ സാമ്പത്തിക പി ന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച സമഗ്ര നിര്‍ദേശങ്ങള്‍ അടങ്ങിയ ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന് ലൂര്‍ദ് ഫൊറോന പള്ളി കത്തോലിക്കാ കോണ്‍ഗ്രസ് നേതൃയോഗം സംസ്ഥാന സര്‍ക്കാരിനോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടു.
2023 മേയ് 18നു സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് രണ്ടു വര്‍ഷങ്ങള്‍ക്കുശേഷവും പ്രസിദ്ധീകരിക്കാത്ത നിലപാട് സര്‍ക്കാരിന്റെ കടുത്ത അനീതിയാണ് വ്യക്തമാക്കുന്നത്. ഇത് പ്രതിഷേധാര്‍ഹമാണ്. വനം, വന്യജീവി പ്രശ്നങ്ങളില്‍ പരസ്പരം പഴി ചാരുകയും പരിഹാരം കാണാതിരിക്കുകയും ചെയ്യുന്ന കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകളുടെ നിലപാടിലും യോഗം പ്രതിഷേധം രേഖപ്പെടുത്തി.
രണ്ടു പ്രശ്നങ്ങളിലും സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെട്ടു പരിഹാരം കാണണമെന്നും യോഗത്തില്‍ ആവശ്യമുണ്ടായി. പ്രസിഡന്റ് കെ.എസ്. ഫിലിപ്പ് കരിമ്പിലിന്റെ അധ്യക്ഷതില്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ ഫാ. ബ്രിന്റോ മനയത്ത്, ഗ്ലോ ബല് സെക്രട്ടറി ജേക്കബ് നിക്കോളാസ്, ജനറല്‍ സെക്രട്ടറി എബ്രഹാം ജോസ്, ട്രഷറര്‍ ജോണി ജോസ്, ഭാരവാഹികളായ എന്‍.എ. സെബാസ്റ്റിയന്, ടോമിന ജോസ്, മീര ഷാജി, കെ.ജെ. ജോസഫ്, ജോര്‍ജ് വെട്ടിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.