പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച മകന് അറസ്റ്റില്‍
1576832
Friday, July 18, 2025 6:13 AM IST
പേരൂര്‍ക്കട: പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതിന് മകനെ ഫോര്‍ട്ട് പോലീസ് അറസ്റ്റുചെയ്തു. കരിമഠം കോളനി യിൽ മണികണ്ഠന് (20) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിനാ സ്പദമായ സംഭവം.
സ്ഥിരമായി രാത്രി വൈകി വീട്ടിലെത്തുന്നതു പിതാവ് ചോദ്യം ചെയ്തതാണ് പ്രകോപനത്തിനു കാരണമായത്. വീട്ടിലുണ്ടായിരുന്ന ഹാക്സാ ബ്ലേഡ് ഉപയോഗിച്ച് മണികണ്ഠന് പിതാവായ സത്യന്റെ വയറിനു കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
അരിശംമാറാത്ത ഇയാള്‍ സത്യന്റെ വലതുകാലില്‍ ബ്ലേഡ് ഉപയോഗിച്ച് നിരവധി തവണ വരഞ്ഞു. സത്യനെ ഫോര്‍ട്ട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ പ്രതിയെ ഫോര്‍ട്ട് സിഐ ശിവകുമാര്‍, എസ് ഐ വിനോദ്, എസ്സിപിഒമാരായ രതീഷ്, ശ്രീജിത്ത്, ലിപിന്‍ എന്നിവര്‍ ചേര്‍ന്നാണ് കിഴക്കോക്കോട്ടയില്നിന്നു കസ്റ്റഡിയിലെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്.
പിതാവിനെ ആക്രമിച്ചതിനു മുമ്പും മണികണ്ഠനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡിലാണ്.