ഉമ്മന്‍ ചാണ്ടിയുടെ സംഭാവനകള്‍ കാലം മറക്കില്ല: രമേശ് ചെന്നിത്തല
1577132
Saturday, July 19, 2025 6:30 AM IST
തിരുവനന്തപുരം: ആധുനിക കേരളത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്കിയ സംഭാവനകള്‍ കാലം മറക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
തിരുവനന്തപുരം ഡിസിസി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ മുന്നില്‍ എന്നും തെളിഞ്ഞു നില്ക്കുന്ന ശുക്രനക്ഷത്രമാണ് ഉമ്മന്‍ ചാണ്ടിയെന്നും അദേഹം പറഞ്ഞു.
ഡിസിസി അധ്യക്ഷന്‍ പാലോട് രവി അധ്യക്ഷത വഹിച്ചു. ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സെമിനാര്‍ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് ഉദ്ഘാടനം ചെയ്തു.
മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ വിഷയാവതരണം നടത്തി. ചടങ്ങില്‍ ഉമ്മന്‍ ചാണ്ടി കാരുണ്യ പുരസ്കാരം ഗോപിനാഥ് മുതുകാടിനു സമ്മാനിച്ചു. സിപിഐ നേതാവ് സി.ദിവാകരന്, മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് സണ്ണിക്കുട്ടി ഏബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.