സെന്റ് തോമസ് സ്കൂളിൽ പാർലമെന്റ് തെരഞ്ഞെടുപ്പ്
1577129
Saturday, July 19, 2025 6:30 AM IST
പോത്തൻകോട്: പൊതുതെരഞ്ഞെടുപ്പിന്റെ മാതൃകയിൽ സെന്റ് തോമസ് യുപി സ്കൂളിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചു.
ബാലറ്റ് പേപ്പറും വോട്ടേഴ്സ് ലിസ്റ്റും പോളിംഗ് ബൂത്തുമുൾപ്പെടെയുള്ള ക്രമീകരണങ്ങളോടെ തികച്ചും പൊതു തെരഞ്ഞെടുപ്പിന്റെ മാതൃകയിൽ നടന്ന തെരഞ്ഞെടുപ്പിന് സ്കൂൾ ഹെഡ്മാസ്റ്റർ ബിജു ജോബോയ് നേതൃത്വം നൽകി. പോളിംഗ് ഓഫീസർമാർ, പ്രിസൈഡിംഗ് ഓഫീസർമാർ എന്നിവ വിദ്യാർഥികൾതന്നെ ഏറ്റെടുത്തതും ശ്രദ്ധേയമായി.
നോമിനേഷൻ നൽകിയ 14 പേരിൽനിന്നും ഏഴാം ക്ലാസിലെ അനന്തു ചന്ദ്രൻ 150 വോട്ടുകൾ നേടി സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. 66 വോട്ടുകൾ നേടിയ ആറാം ക്ലാസിലെ കൃതി ഗോപിനാഥാണ് ഹെഡ് ഗേൾ.