നാടൊന്നാകെ ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു
1577133
Saturday, July 19, 2025 6:30 AM IST
വെള്ളറട: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാരായമുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാരുണ്യത്തിന്റെ സ്പര്‍ശം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാമത് ചരമവാര്‍ഷിക ദിനം ആചരിച്ചു. മാരായമുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ പ്രഭാഷണവും രണ്ടാമത് കാരുണ്യ സ്പര്‍ശം നടത്തി. മണ്ഡലം തല ഛായയാത്ര പുഷ്പാര്‍ച്ചനയും അനുസ്മരണവും മാരായമുട്ടം ജംഗ്ഷനില്‍ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. അനില്മാരായമുട്ടം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ബിനില്‍ മണല്‍ വിള അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികളായ മണ്ണൂര്‍ ശ്രീകുമാര്‍,മണ്ണൂര്‍ ഗോപന്,അഡ്വ.ഷിബു ശ്രീധര്‍,ഇടവഴിക്കര ജയന്,വടകര ജയന്,വടകര വില്‍സണ്‍, അരുവിക്കര മണി കണ്ടന്,കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളായ ശ്രീരാഗം ശ്രീകുമാര്‍,കാക്കണം മധു,തുളസീധരന്‍ ആശാരി, വടകര രാജേഷ്,മാലകുളങ്ങര ജോണി, തത്തിയൂര് സുരേന്ദ്രന്, ചുള്ളിയൂര്‍ അനീഷ് ,ആരാമം മധുസൂദനന് നായര്‍,യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനന്തന് മാരായമുട്ടം ,കോട്ടക്കല്‍ വിനോദ്,തൃപ്പലവൂര്‍ ഹരിപ്രസാദ്,നിരപ്പില്‍ അഖില്‍,വെള്ളുക്കുഴി അഖില്‍,അരുവിക്കര കൃഷ്ണകുമാര്‍ ,മിനിമോള്‍ വടകര, എന്നിവര്‍ നേത്യത്വം നല്കി.
എല്ലാ വാര്‍ഡിലെയും പ്രധാന ജംഗ്ഷനുകളില്‍ വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും സംഘടിപ്പിച്ചിരുന്നു. കാരുണ്യ സ്പര്‍ശത്തിന്റെ ഭാഗമായി കിടപ്പു രോഗികൾക്ക് ഭക്ഷ്യ ക്വിറ്റ്,മരുന്നുകളും വാങ്ങി നല്കി.
കിളിമാനൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമദിനത്തോടനുബന്ധിച്ചു പുളിമാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരേറ്റ് ജംഗ്ഷനിൽ നടന്ന അനുസ്മരണ പരിപാടികൾ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ. അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻര് എസ്. എസ്. സുമേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തു പ്രസിഡന്റ് എസ്. സുസ്മിത ജനപ്രതിനിധികളായ ജി. രവീന്ദ്രഗോപാൽ, ബി. ജയചന്ദ്രൻ, എസ്. ശിവപ്രസാദ്, ശ്രീമതി ആശ എ. എസ് എന്നിവർ പങ്കെടുത്തു.
പാറശാല: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാറശാല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാമത് ചരമവാര്‍ഷികംആചരിച്ചു. പാറശാല ജംഗ്ഷനില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. കെ. ജസ്റ്റിന് രാജ് അധ്യക്ഷത വഹിച്ചു.
മുന്‍ എംഎല്‍എ എ. ടി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറി പാറശാല സുധാകരന്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ജോണ്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ വേലപ്പന് നായര്‍, വിന്‍സര്‍, ഡാഷര്‍ ഡാനിയല്‍, രാജേന്ദ്രപ്രസാദ്, നേതാക്കളായ ലില്വിന്ജോയ്,വിനയനാഥ്, ലസ്റ്റിന് രാജ്, സുനില്‍കുമാര്‍, വിജയകുമാര്‍, സുരേഷ്, രാജന്, മുരുകന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാറശാല: കോണ്‍ഗ്രസ് കൊല്ലയില്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികം ആചരിച്ചു. കൊല്ലയില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഛായാ ചിത്രത്തില്പുഷ്പാര്ച്ചന നടത്തി.
മണ്ഡലം പ്രസിഡന്റ് കൊല്ലയില്‍ ആനന്ദന്റെ അധ്യക്ഷതയില്‍ കെപിസിസി മീഡിയ സെല്‍ അംഗം അഡ്വ.മഞ്ചവിളാകം ജയന് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാരായ പി. മോഹന്‍ കുമാര്‍, ശ്രീനിവാസന്, യുഡി എഫ് പഞ്ചായത്ത് ചെയര്മാന്. കുളത്താമല്‍ സുരേഷ്,പഞ്ചായത്ത് അംഗം. ബിന്ദുബാല,സജി, ഗോപകുമാര്‍, റെജി,സ്റ്റീഫന്‍, ബിനു, അജിത്ത്, ഗോപി തുടങ്ങിയവര്‍ പ്രസംഗിച്ചു.
വെള്ളറട: ഇന്ത്യന്‍ യൂത്ത് കോണ്‍സ് പെരുങ്കടവിള മണ്ഡലം കമ്മിറ്റി നടത്തിയ ഉമ്മന്‍ചാണ്ടി അനുസ്മരണം മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അനന്തന്മാരായമുട്ടം ഉദ്ഘാടനം ചെയ്തു.
അനുസ്മരണ പരിപാടിയില്‍ ബിനില്‍ മണലുവിള, മണ്ണൂര്‍ ശ്രീകുമാര്‍,ശ്രീരാഗം ശ്രീകുമാര്‍,അഡ്വ.ഷിബു ശ്രീധര്‍ , മണ്ണൂര്ഗോപന് , സുരേഷ് പെരുങ്കടവിള , ജോണി മാലകുളങ്ങര,തുളസീധരന്‍ ആശാരി, ഹരിപ്രസാദ്,തെള്ളുക്കുഴിഅഖില് , അഖില്‍ നിരപ്പില്‍,വിനോദ് കോട്ടയക്കല്‍, ലാലുമാലകുളങ്ങര, കൃഷ്ണകുമാര്‍ , അലക്സ് എന്നിവര്‍പങ്കെടുത്തു.
വെള്ളറട: ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് വെള്ളടയില്മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരമം സംഘടിപ്പിച്ചു.
വെള്ളറട ഠൗണില്‍ ഉമ്മന്ചാണ്ടിയുടെചായ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി അഡ്വ. ഗിരീഷ് കുമാര്‍, മണലി സ്റ്റാന്‍ലി, എം.രാജ് മോഹന്‍, കെ,ജി, മംഗല്‍ദാസ്,സരളാ വില്‍സന്റ്, മലയില്‍ രാധാകൃഷ്ണന്, മണ്ണാത്തിപ്പാറ ജോണ്സണ്, പ്ലാന്‍ കാല ജോണ്സണ്, ശേഖരദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വെഞ്ഞാറമൂട് : കാരേറ്റ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രിയദർശിനി എഡ്യൂക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പുളിമാത്ത് പഞ്ചായത്തിലെ കാട്ടുംപുറത്ത് പ്രവർത്തിക്കുന്ന ബഡ്സ് സ്കൂളിലെ വിദ്യാർഥികളോടൊപ്പം അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. ട്രസ്റ്റ് ചെയർമാൻ എ. അഹമ്മദ് കബീർ അധ്യക്ഷത വഹിച്ച അനുസ്മരണ പരിപാടികൾ കെപിസിസി മെമ്പർ എൻ. സുദർശനൻ ഉത്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എസ്. സുസ്മിത, മെഡിക്കൽ ഓഫീസർ ഡോ. നിജു മുഹമ്മദ്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി മാരായ സി. രുഗ്മിണിയമ്മ, സുരേഷ് , സി. ബിനു, ജി. രവീന്ദ്രഗോപാൽ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്. എസ്. സുമേഷ്, ജി. ചന്ദ്രശേഖരൻ നായർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷറർ വി. ഗുരുലാൽ, ബി. രമേശ് കുമാർ,ബഡ്സ് സ്കൂൾ ടീച്ചർ ശ്രീമതി അനീന എന്നിവർ പ്രസംഗിച്ചു.
നെടുമങ്ങാട്: നെടുമങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേരി നടയിൽ ഉമ്മൻചാണ്ടിയുടെ ഛായചിത്രത്തിൽ പുഷ്പാർച്ച നടത്തി.
മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് അഡ്വ.സി. മഹേഷ് ചന്ദ്രന്റെ നേതൃത്വത്തിൽ ഡിസിസി ഭാരവാഹികളായ നെട്ടി റച്ചിറ ജയൻ ,അഡ്വ.ബാജി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.അർജുനൻ, കോൺഗ്രസ് നേതാക്കളായ ഹാഷിം റഷീദ്. എസ്.എ. റഹീം, നെട്ടിറച്ചിറ രഘു, കണ്ണാരംകോട് സുധൻ, എ.എം.ഷെരിഫ്.രാജശേഖരൻ നായർ , പഴവിള ജലീൽ.സോണി പുന്നിലം, ബൈജു തോട്ടുകട, ഉണ്ണി വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
നെടുമങ്ങാട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടിയുടെ രണ്ടാമത് ചരമവാർഷികം ആചരിച്ചു. കെപിസിസി മുൻ നിർവഹസമിതി അംഗം ആനാട് ജയൻ ഉദ്ഘാടനം നിർവഹിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹുമയൂൺ കബീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ , മുൻ പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ എം.എൻ. ഗിരി, വേലപ്പൻ നായർ, യൂത്ത് കോൺഗ്രസ് ആനാട് മണ്ഡലം പ്രസിഡന്റ് ആനന്ദ് ആർ നായർ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്. ആർ. അഖില തുടങ്ങിയവർ പങ്കെടുത്തു.
നെടുമങ്ങാട്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർക്കറ്റ് ജംഗ്ഷനിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.
ജില്ലാ സെക്രട്ടറി ഷിനു നെട്ട, നിയോജകമണ്ഡലം പ്രസിഡന്റ് താഹിർ നെടുമങ്ങാട്, ഡിസിസി നിർവാഹക സമിതി അംഗം ഹാഷിം റഷീദ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. മഹേഷ് ചന്ദ്രൻ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ മൻസൂർ എസ്, ഷാഹിം എസ്, ഉണ്ണികൃഷ്ണൻ വി, ഷാജഹാൻ, ആൽവിൻ, അജി,അജിം ഷാ, അഖിൽ പേരുമല തുടങ്ങിയവർ പങ്കെടുത്തു.
നെടുമങ്ങാട്: മൂഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
മൂഴിമണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വേട്ടം പള്ളി സനൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ കെ.ശേഖരൻ, ഇര്യനാട് രാമചന്ദ്രൻ, കല്ലിയോട് ഭുവനേന്ദ്രൻ, വേങ്കവിള സുരേഷ്, മൂഴി സുനിൽ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ കുളപ്പള്ളി സുനിൽ, ഷെമി മൂഴി, വേണുഗോപാൽ പന്നിയോട്ടുകോണം, ബിജുവടക്കേക്കോണം തുടങ്ങിയവർ നേതൃത്വം നൽകി.
നെടുമങ്ങാട്: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ കീഴിൽ മണ്ഡലം കമ്മിറ്റികളിൽ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികം ആചരിച്ചു.നെടുമങ്ങാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നെടുമങ്ങാട് ടൗണിലും, കരുപ്പൂര് മണ്ഡലം ഉഴപ്പാകോണത്തും, കരകുളം മണ്ഡലം, എട്ടാം കല്ലിലും, പൂവത്തൂർ മണ്ഡലം പൂവത്തൂർ ജംഗ്ഷനിലും വട്ടപ്പാറ മണ്ഡലം വട്ടപ്പാറ ജംഗ്ഷനിലും ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി. അർജുനൻ അറിയിച്ചു. നേതാക്കളായ കരകുളം കൃഷ്ണപിള്ള, അഡ്വ.എൻ. ബാജി, നെട്രച്ചിറ ജയൻ, നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് മഹേഷ്ചന്ദ്രൻ, കരുപൂര് മണ്ഡലം പ്രസിഡന്റ് രജീഷ്, പൂവത്തൂർ മണ്ഡലം പ്രസിഡന്റ് ചിറമുക്ക് റാഫി എന്നിവർ നേതൃത്വം നൽകി.
നെയ്യാറ്റിൻകര: കോൺഗ്രസ് നെയ്യാറ്റിൻകര ടൗൺ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടികൾ ഡിസിസി ജനറൽ സെക്രട്ടറി ജെ. ജോസ് ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കവളാകുളം സന്തോഷ് അധ്യക്ഷത വഹിച്ചു. അഡ്വ. ഷിജുലാൽ, മുൻ നഗരസഭ കൗൺസിലർ സുനിത, ഓലത്താന്നി സുര, ചിറ്റാകോട് രാജു, കുരിശു മുത്തു, കെ. അനിൽകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
വെള്ളറട: ഐഎന്‍ടിയുസി യംഗ് വര്‍ക്കേഴ്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. രാവിലെ അനുസ്മരണയോഗവും ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു. ഉച്ചയ്ക്ക് ഒറ്റശേഖരമംഗലം ബഡ്സ് സ്കൂളില്‍ സംഘടിപ്പിച്ച ഉച്ചഭക്ഷണ വിതരണം യംഗ് വര്‍ക്കേഴ്സ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ജെ. ജെ. വിഷ്ണു ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി അനീഷ് കുരിശിങ്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി മലയിന്‍കീഴ് അക്ഷയ്, യുഡിഎഫ് മണ്ഡലം ചെയര്മാന് വട്ടക്കുഴി സാംകുട്ടി, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് സ്വരാജ്, വെള്ളറട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ മാഹിന്‍കുട്ടി, ജയന്, ബൂത്ത് പ്രസിഡന്റ് വിജയന് തുടങ്ങിയവര്‍ പങ്കെടുത്തു.
വിതുര : കോൺഗ്രസ് തോളിക്കോട് മണ്ഡലം കമ്മിറ്റി തോട്ടുമുക്ക് ജംഗ്ഷനിൽ അനുസ്മരണം സംഘടിപ്പിച്ചു. വാർഡ് പ്രസിഡന്റ് ഹക്കീമിന്റെ അധ്യക്ഷതയിൽ ഡിസിസി ജനറൽസെക്രട്ടറി തോട്ടുമുക്ക്അൻസർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം ഭാരവാഹികളായ സുരേന്ദ്രൻ,സജിത് പുളിമൂട്, പൊൻപാറരവി,വേലപ്പൻ, ഷീല യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഷെഹിൻ ,ഹക്കീം, അഷ്റഫ്,ബഷീർ,ജാനറ്റ്,സലിം,വിജയൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
പൂവച്ചൽ: ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി പൂവച്ചൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കട്ടയ്ക്കോട് തങ്കച്ചന്റെ അധ്യഷതയിൽ മുൻ ബ്ലോക്ക് പ്രസിഡന്റ് സി.ആർ. ഉദയകുമാർ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ചെയർമാൻ സത്യദാസ് പൊന്നെടുത്ത കുഴി, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി. രാജേന്ദ്രൻ, അഡ്വ. ആർ. രാഘവ ലാൽ, സുരേന്ദ്രൻനായർ, കെ. ശശീന്ദ്രൻ, ഉണ്ണി,ലിജു സാമുവൽ, അലി അക്ബർ, സുരേഷ്കുമാർ, മുജീബ്. ജയൻ, ഷീജാബീവി, യൂജിൻ, ഫ്രഡറിക്, ബിനു, ബെൻ റോയ്, ബാലസ്, ഷാഹുൽ ഹമീദ്, റ്റിജു,ജോൺ ക്രിസ്റ്റഫർ, സ്റ്റീഫൻ, സരസൻ തുടങ്ങിയവർ പങ്കെടുത്തു.