രാഹുല്‍ഗാന്ധി തെന്നലയുടെ വീട് സന്ദര്‍ശിച്ചു
1577121
Saturday, July 19, 2025 6:21 AM IST
പേരൂര്‍ക്കട: പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി തെന്നല ബാലകൃഷ്ണപിള്ളയുടെ വീട് സന്ദര്‍ശിച്ചു. വട്ടിയൂര്‍ക്കാവ് നെട്ടയം മുക്കേലയിലെ വീട്ടിലാണ് ഇന്നലെ വൈകുന്നേരം 3.45നു രാഹുല്‍ഗാന്ധി എത്തിയത്.
ബ്ലോക്ക് പ്രസിഡന്റ് വെള്ളൈക്കടവ് വേണുകുമാര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. തെന്നലയുടെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തിയ രാഹുല്‍ഗാന്ധി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. തെന്നലയുടെ ഭാര്യ സതീദേവി, മകള്‍ നീത രാജേന്ദ്രന്, മരുമകന് ഡോ. രാജേന്ദ്രന് നായര്‍, ചെറുമകന് അരവിന്ദ് എന്നിവരുമായി രാഹുല്‍ഗാന്ധി സംസാരിച്ചു.
അരമണിക്കൂറോളം വീട്ടിൽ ചെലവിട്ട രാഹുല്‍ഗാന്ധിക്കൊപ്പം എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍, പ്രിയദാസ് മുന്‍ഷി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ഡിസിസി പ്രസിഡന്റ് പാലോട് രവി, രമേശ് ചെന്നിത്തല,
കെ. മുരളീധരന്, അടൂര്‍ പ്രകാശ്, രാജ്മോഹന്‍ ഉണ്ണിത്താന്, പി.സി വിഷ്ണുനാഥ്, ടി. ശരത്ചന്ദ്രപ്രസാദ്, കാച്ചാണി സനല്‍ എന്നിവരുമുണ്ടായിരുന്നു.