കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ന് തു​ട​ക്ക​മാ​യി
Monday, March 20, 2023 11:31 PM IST
പേരൂർക്കട: കു​ട​പ്പ​ന​ക്കു​ന്ന് സി​വി​ല്‍ സ്റ്റേ​ഷ​ന്‍ വ​ള​പ്പി​ല്‍ ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി സെ​ക്ര​ട്ടേ​റി​യ​റ്റ് മ​ന്ദി​രം ഒ​രു​ങ്ങു​ന്നു. മ​ന്ദി​ര​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ചെ​യ​ര്‍​മാ​നു​മാ​യ ഡി.​സു​രേ​ഷ്കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. സി​വി​ല്‍​സ്റ്റേ​ഷ​ന്‍ വ​ള​പ്പി​ലെ 60 സെ​ന്‍റ​ില്‍ മൂ​ന്ന് നി​ല​ക​ളി​ലാ​യി 50,000 സ്ക്വ​യ​ര്‍ ഫീ​റ്റി​ലാ​ണ് മ​ന്ദി​ര​ത്തി​ന്‍റെ നി​ര്‍​മാ​ണം. ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ്, ജി​ല്ലാ സാ​മ്പ​ത്തി​ക സ്ഥി​തി വി​വ​ര വ​കു​പ്പ് ഓ​ഫീ​സ്, ജി​ല്ലാ ന​ഗ​ര ഗ്രാ​മാ​സൂ​ത്ര​ണ ഓ​ഫീ​സ് എ​ന്നി​വ​യെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് സെ​ക്ര​ട്ടേ​റി​യ​റ്റ് മ​ന്ദി​രം ഒ​രു​ങ്ങു​ന്ന​ത്. 22.2 കോ​ടി രൂ​പ​യാ​ണ് നി​ര്‍​മാ​ണ ചെ​ല​വ്. സി​വി​ല്‍ സ്റ്റേ​ഷ​ന്‍ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗം ആ​ര്‍.​സു​ഭാ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ജെ​റോ​മി​ക് ജോ​ര്‍​ജ് മു​ഖ്യാ​തി​ഥി​യാ​യി.