ലിറ്റിൽ ചാമ്പ്യൻസ് കളിയുത്സവം
1279498
Monday, March 20, 2023 11:57 PM IST
നേമം: മാസ്റ്റർ ചാമ്പ്യനു മുന്നിൽ ലിറ്റിൽ ചാമ്പ്യൻമാരായി നേമം ഗവ. യുപിഎസിലെ പ്രീപ്രൈമറി കൂട്ടുകാർ. പരസ്പരം തലപ്പന്ത് കളിച്ചും ഒളിച്ചു കളിച്ചും കൂട്ടുകാരെ അന്യം നിൽക്കുന്ന നാടൻ കളികൾ പരിചയപ്പെടുത്തിയപ്പോൾ കായിക പരിശീലനത്തിൽ വേറിട്ട അനുഭവമായി.
സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിലാണ് പ്രീപ്രൈമറി കുട്ടികൾക്കുവേണ്ടി കളിയുത്സവമെന്ന പേരിൽ നാടൻകളികൾ പരിചയപ്പെടുത്താനൊരു കായികോത്സവം സംഘടിപ്പിച്ചത്. ഡയമണ്ട് പുഷ് അപ്സിലെ ലോക റെക്കാർഡ് ജേതാവ് ആന്റോ മാത്യു ഉദ്ഘാടനം ചെയ്തു.
മാസ്റ്റർ ചാമ്പ്യന്, പ്രീ പ്രൈമറി വിഭാഗത്തിലെ ലീഡർ മാസ്റ്റർ ഹർഷിത് ഉപഹാരവും സമ്മാനിച്ചു. പ്രധാ നാധ്യാപകൻ എ.എസ്. മൻസൂർ, സീനിയർ അധ്യാപിക എം. ആർ. സൗമ്യ, സ്റ്റാഫ് സെക്രട്ടറി എം. മുഹമ്മദ്, കായികാധ്യാപകൻ ബിപിൻ ലാൽ, സതി കുമാരി എന്നിവർ നേതൃത്വം നൽകി. എസ്.ബിന്ദു സ്വാഗതവും ബിജു നന്ദിയും പറഞ്ഞു.