ചാ​ങ്ങ ഗ​വ. എ​ൽപി സ്കൂ​ൾ പ​ഠ​നോ​ത്സ​വം സംഘടിപ്പിച്ചു
Tuesday, March 21, 2023 11:56 PM IST
നെ​ടു​മ​ങ്ങാ​ട് : ചാ​ങ്ങ ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ പ​ഠ​നോ​ത്സ​വം സ്കൂ​ൾ ലീ​ഡ​ർ നി​വേ​ദ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​ന്നാം ക്ലാ​സി​ലെ ജ​നീ​റ്റ അ​ധ്യ​ക്ഷ​യാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ രാ​ജ​ല​ക്ഷ്മി, വൈ​സ് പ്ര​സി​ഡ​ന്‍റ് വെ​ള്ള​നാ​ട് ശ്രീ​ക​ണ്ഠ​ൻ, വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എ​സ്.​ ബി​ന്ദു, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​ൽ.​ആ​ശാ​മോ​ൾ, എ​ൽ.​പി.​ മാ​യാ​ദേ​വി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്.​ ഷൈ​ജു, സീ​നി​യ​ർ അ​സി​സ്റ്റന്‍റ് ഗീ​ത, ര​മ്യ, ര​ണ്ടാം ക്ലാ​സി​ലെ ശ്രേ​യ​സ്, മൂ​ന്നാം ക്ലാ​സി​ലെ അം​ബ​രീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ത​ണ്ണീ​ര്‍​പ്പ​ന്ത​ല്‍ പ്ര​വ​ര്‍​ത്ത​നം തുടങ്ങി

വെ​ള്ള​റ​ട: ക​രി​ക്കാ​മ​ന്‍​കോ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഒ​രു​ക്കി​യ ത​ണ്ണീ​ര്‍​പ്പ​ന്ത​ല്‍ വെ​ള്ള​റ​ട കെ​എ​സ്ആ​ര്‍ടി​സി ഡി​പ്പോ​യി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍ഡിംഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.ജി. മം​ഗ​ള്‍​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പാ​ക്കോ​ട് സു​ധാ​ക​ര​ന്‍റെ അ​ധ്യ​ക്ഷ​ത​ വഹിച്ചു. കെ​എ​സ്ആ​ര്‍ടി​സി ക്ല​സ്റ്റ​ര്‍ ഓ​ഫീ​സ​ര്‍ ഉ​ദ​യ​കു​മാ​ര്‍ ആ​ശം​സയ​ര്‍​പ്പി​ച്ചു. ബാ​ങ്ക് വൈ​സ് പ്ര​സി​ഡന്‍റ് സെ​ല്‍​വ​രാ​ജ്, സെ​ക്ര​ട്ട​റി എ​ന്‍.സി. ​ഷാ​ജി, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ഗോ​പി, ടി. ജ​യ, ജ​യ​ച​ന്ദ്ര​ന്‍ ​എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.