വെള്ളറട : പെരിങ്കടവിള പഞ്ചായത്തില്‍ സംഘടിപ്പിച്ച വയോജനസംഗമം പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് റെജികുമാര്‍, പഞ്ചായത്ത് സെക്രട്ടറി ഹരിന്‍ബോസ്, മെമ്പര്‍മാരായ മിനി പ്രസാദ്, സ്നേഹ ലത, വിമല, സിഡിപിഒ സിന്ധു, എല്ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ആര്.പി. അഞ്ജു, ജൈവ വൈവിധ്യ പരിപാലന സമിതി അംഗങ്ങളായ തുവ്വൂര്‍ വിക്രമന് നായര്‍, ബാലകൃഷ്ണന് നായര്‍, വയോജന പരിപാലന എക്സിക്യൂട്ടീവ് അംഗങ്ങളും വിവിധ വാര്‍ഡുകളില്‍ നിന്നുള്ള നിരവധി വയോജനങ്ങളും പങ്കെടുത്തു. വിവിധ മത്സര വിജയികള്‍ക്കുള്ള ട്രോഫികളും ചടങ്ങിൽ വിതരണം ചെയ്തു.