വി​ഐപി ​റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക​ം
Wednesday, June 7, 2023 11:51 PM IST
നെ​ടു​മ​ങ്ങാ​ട്: പ​ത്താം​ക​ല്ല് വി​ഐപി ​റ​സി​ഡ​ൻ​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ അഞ്ചാമത് വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​സ്എ​സ്എ​ൽസി, ​പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​തവി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർഥി​ക​ളെ ആ​ദ​രി​ക്ക​ലും, പ​ഠ​ന ഉ​പ​ക​ര​ണ വി​ത​ര​ണ​വും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും, നെ​ടു​മ​ങ്ങാ​ട് അ​ർ​ബ​ൻ സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റുമാ​യ അ​ഡ്വ​. തേ​ക്ക​ട അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡന്‍റ് ് പു​ലി​പ്പാ​റ യൂ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ടി. ​അ​ർ​ജു​ന​ൻ, മു​ൻ കൗ​ൺ​സി​ല​ർ സി. ​രാ​ജ​ല​ക്ഷ്മി, ആ​ൾ കേ​ര​ള ഫ്രൂ​ട്സ് ആൻഡ് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ലിം വെ​റൈ​റ്റി, തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് എ​ൻ.എ​സ്. ഹാ​ഷിം​, നെ​ടു​മ​ങ്ങാ​ട് ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പരിപാടിയിൽ പ്രസംഗിച്ചു.