നി​ര​വ​ധി ബൈ​ക്ക് മോ​ഷ​ണ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ
Thursday, September 21, 2023 5:07 AM IST
കാ​ട്ടാ​ക്ക​ട: നി​ര​വ​ധി ബൈ​ക്ക് മോ​ഷ​ണ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. അ​മ്പൂ​രി മാ​യം കാ​വും​മൂ​ല​വീ​ട്ടി​ൽ സു​രേ​ഷ്(36)​ആ​ണ് പി​ടി​യി​ലാ​യ​ത് കാ​ട്ടാ​ക്ക​ട ബ​സ് സ്റ്റാ​ൻ​ഡി​ൽ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റു​ടെ ബൈ​ക്ക് മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

ഈ ​മാ​സം അ​ഞ്ചി​ന് കാ​ട്ടാ​ക്ക​ട ഡി​പ്പോ​യി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് ക​ട​ത്തി കൊ​ണ്ടു പോ​യ കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ബൈ​ക്കു​മാ​യി ഇ​യാ​ൾ പൂ​ഴ​നാ​ട് ഭാ​ഗ​ത്തു ക​റ​ങ്ങി ന​ട​ക്കു​ന്ന​ത് സം​ശ​യം തോ​ന്നി​യ​യാ​ൾ പോ​ലീ​സി​നെ വി​വ​രം ധ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു . തി​രു​വ​ന​ന്ത​പു​രം കൊ​ല്ലം ജി​ല്ല​ക​ളി​ൽ സു​രേ​ഷനെതിരെ നിരവധി കേ​സു​ക​ളുണ്ട്. ഇ​തി​നെ കു​റി​ച്ചു പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു.