ബി​ബി​ന് ആ​ശ്വാ​സം: താത്കാലിക പാലംനിർമിച്ച് യൂത്ത് കോൺഗ്രസ്
Friday, September 22, 2023 1:26 AM IST
പാ​റ​ശാ​ല: ​ബി​ബി​ന് ആ​ശ്വാ​സ​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്.

പാ​റ​ശാ​ല മു​ണ്ട​പ്ലാ​വി​ള​യി​ല്‍ അംഗ പരിമിതനായ ബി​ബി​ന്‍റെ വീ​ടി​നുമു​ന്നി​ലെ ചാ​ന​ല്‍പാ​ലം അധികൃ​ത​രു​ടെ അ​നാ​സ്ഥമൂ​ലം ത​ക​ര്‍​ന്നിരുന്നു. പാ​ലം ത​ക​ര്‍​ന്ന​തോ​ടെ ബി​ബി​ന് ആ​ശു​പ​ത്രി​യി​ല്‍ പോ​ കാ​നോ കു​ഞ്ഞി​നു സ്‌​കൂ​ളി​ല്‍ പോ​കാനോ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​യി​രു​ന്നു.

അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തനി​ന്നു പു​തി​യ പാ​ലം പ​ണി തു​ട​ങ്ങാ​ന്‍ ഇനിയും താമസമു ണ്ടാകുമെ​ന്ന​തി​നാ​ലാ ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ന്ന​ലെ താ​ത്കാ​ലി​ക പാ​ലം നി​ര്‍​മി​ച്ചു ന​ല്‍​കി​യ​ത്.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബ്ര​മി​ന്‍ ച​ന്ദ്ര​നും, ​സ​ഹ​പ്ര​വ​ര്‍​ത്ത​ക​രാ​യ സു​ജി​ത്ത്, റോ​യി, ലാ​ലു, മ​ണി​ക​ണ് ഠന്‍, സു​ധ​മ​ണി, താ​ര തു​ട​ങ്ങി​യ​വ​രു​ടെ ശ്രമഫലമായാണ് താൽ ക്കാലിക പാലം യാഥാർഥ്യമായത്.