കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ചു വ​യോ​ധി​ക​ൻ മ​രി​ച്ചു
Sunday, September 24, 2023 11:47 PM IST
നെ​ടു​മ​ങ്ങാ​ട്: ബ​സ് കാ​ത്തു​നി​ന്ന​യാ​ൾ ബ​സി​ടി​ച്ചു മ​രി​ച്ചു. പ​ന​യ​മു​ട്ടം സ​തീ​ഷ് ഭ​വ​നി​ൽ ജെ. ​കൃ​ഷ്ണ​ൻ നാ​യ​ർ (79)ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 3.30 മ​ണി​യോ​ടു​കൂ​ടി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​ട്ടു​കാ​ൽ സൊ​സൈ​റ്റി​യി​ൽ പാ​ൽ കൊ​ടു​ക്കു​ന്ന​തി​നു​വേ​ണ്ടി പ​ന​യ​മു​ട്ടം ജം​ഗ്ഷ​നി​ൽ ബ​സ് കാ​ത്തു​നി​ൽ​ക്ക​വേ ചേ​പ്പി​ലോ​ടു​നി​ന്നു നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സാ​ണ് കൃ​ഷ്ണ​ൻ നാ​യ​രെ ഇ​ടി​ച്ചു​വീ​ഴ്ത്തി ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​ഇ​റ​ങ്ങി​യ​ത്. കൃ​ഷ്ണ​ൻ നാ​യ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​രി​ച്ചു.

നെ​ടു​മ​ങ്ങാ​ട്‌ പോ​ലീ​സ് മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച് മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: ക​മ​ല​മ്മ. മ​ക്ക​ൾ: സ​തീ​ഷ്, മ​ല്ലി​ക, ബി​ജു, പ​രേ​ത​നാ​യ ക​മ​ല ഹ​സ​ൻ. മ​രു​മ​ക്ക​ൾ: ശ്രീ​ജ, ഹ​രി​ലാ​ൽ,വി​നീ​ത, റൂ​ബി.