എൻ. കൃഷ്ണപിള്ള കലോത്സവം സമാപിച്ചു
1338093
Monday, September 25, 2023 12:36 AM IST
തിരുവനന്തപുരം: പ്രഫ. എൻ കൃഷ്ണപിള്ളയുടെ 107-ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന എൻ. കൃഷ്ണപിള്ള കലോത്സവം ജന്മവാർഷികദിന സമ്മേളനത്തോടെ സമാപിച്ചു.
എൻ. കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ നടന്ന സമ്മേളനം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് ശ്രീകുമാർ മുഖത്തല എൻ. കൃഷ്ണപിള്ള അനുസ്മരണ പ്രഭാഷണം നടത്തി. ഫൗണ്ടേഷൻ അംഗം ലീല പണിക്കർ അധ്യക്ഷയായി.
സെക്രട്ടറി ഡോ. എഴുമറ്റൂർ രാജരാജവർമ്മ സ്വാഗതവും ഡോ. ബി.വി. സത്യനാരായണ ഭട്ട് നന്ദിയും പറഞ്ഞു. ഡോ. അംബി, അനന്തപുരം രവി, ഇറയാംകോട് വിക്രമൻ എന്നിവർ സംസാരിച്ചു.
കലോത്സവത്തിന്റെ ഭാഗമായി "എൻ. കൃഷ്ണപിള്ളയുടെ സ് ത്രീ കഥാപാത്രങ്ങൾ' എന്ന വിഷയത്തിൽ നടന്ന സെമിനാർ ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു.
എസ്. രാധാകൃഷ്ണൻ, ഡോ. എം.എൻ. രാജൻ, ഡോ. സി. ഉദയകല, ഡോ. വി.എസ്. വിനീത്, ഡോ. എഴുമറ്റൂർ രാജരാജവർമ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
തുടർന്ന് കലാംഗൻ സെന്റർ ഫോർ മ്യൂസിക് ആൻഡ് ആർട്ട് അവതരിപ്പിച്ച നൃത്തനൃത്യങ്ങളും കളത്തട്ട് സംഘത്തിന്റെ തിരുവാതിരയും സാഹിതീസഖ്യത്തിന്റെ "മുടക്കുമുതൽ' എന്ന നടക പാരായണവും അരങ്ങേറി.
തുടർന്ന് എൻ. കൃഷ്ണപിള്ളയുടെ രചനയിൽ അനന്തപുരം രവി സംവിധാനം ചെയ്ത "അഴിമുഖത്തേയ്ക്ക്' എന്ന നാടകത്തിന്റെ അവതരണവും നടന്നു.