വിഴിഞ്ഞം തീരത്ത് കപ്പലടുക്കാൻ മൂന്നാഴ്ചയോളം സമയമെടുക്കും
Tuesday, September 26, 2023 12:14 AM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞ​ത്ത് ഇ​റ​ക്കാ​നു​ള്ള ക്രെ​യി​നു​ക​ളു​മാ​യി ചൈ​നീ​സ് ക​പ്പ​ൽ ഷെ​ൻ ഹു​വ - 15 വി​ഴി​ഞ്ഞം ഉ​ൾ​ക്ക​ട​ൽ വ​ഴി ക​ട​ന്നു​പോ​യി. എ​ന്നാ​ൽ ​വി​ഴി​ഞ്ഞം തീ​ര​ത്ത​ടു​ക്കാ​ൻ ഇ​നി​യും മൂ​ന്നാ​ഴ്ച​യോ​ളം വേ​ണ്ടിവ​രു​മെ​ന്ന് അ​ധി​കൃ​ത​ർ.​

വി​ഴി​ഞ്ഞ​ത്തി​നും 24 നോ​ട്ടി​ക്ക​ൽ മൈ​ൽമാ​ത്രം അ​ക​ലെ​യു​ള്ള അ​ന്ത​ർ​ദേ​ശീ​യ ക​പ്പ​ൽ​ചാ​ൽ വ​ഴി ഞാ​യ​റാ​ഴ്ച​ ഗു​ജ​റാ​ത്തി​ലേ​ക്ക് ക​പ്പ​ൽ പു​റ​പ്പെ​ട്ടു. ഇ​നി ​മു​ദ്രാ തു​റ​മു​ഖ​ത്തേ​ക്കു​ള്ള ര​ണ്ട് ക്രെ​യി​നു​ക​ൾ ഇ​റ​ക്കി​യശേ​ഷം ക​പ്പ​ലി​ന്‍റെ ഭാ​ര​ക്കു​റ​വ് വ​രു​ത്തി​യാ​ണ് അ​ടു​ത്തമാ​സം വി​ഴി​ഞ്ഞം തീ​ര​ത്ത് ന​ങ്കൂ​ര​മി​ടു​ക. മു​പ്പ​ത് നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഉ​യ​ര​ത്തി​നു സ​മാ​ന​മാ​യ നീ​ള​മു​ള്ള ഒ​രു കൂ​റ്റ​ൻ ക്രെ​യി​നും മ​റ്റു നാ​ലെ​ണ്ണ​വു​മാ​യി ക​ഴി​ഞ്ഞ മാ​സം 31ന് ​ചൈ​ന​യി​ലെ ഷാം​ങ്ഹാ​യ് തു​റ​മു​ഖ​ത്ത് നി​ന്ന് വി​ഴി​ഞ്ഞം ല​ക്ഷ്യ​മാ​ക്കി പു​റ​പ്പെ​ട്ട​ക​പ്പ​ലി​ന്‍റെ യാ​ത്ര​ക്ക് ക​ട​ൽ വി​ല്ല​നാ​യി. ഉദേ​ശി​ച്ച വേ​ഗ​ത​യി​ല്ലാ​തെ വ​ന്ന​തോ​ടെ അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്ത് അ​ടു​ക്കു​ന്ന ദി​വ​സ​ത്തെ​യും ബാ​ധി​ച്ചു.


ഒ​ന്നാം ഘ​ട്ട​ത്തി​നാ​യി നി​ർ​മി ക്കു​ന്ന 800 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള ബ​ർ​ത്തി​ൽ 400 മീ​റ്റ​റി​ൽ ഉ​റ​പ്പി​ക്കാ​നു​ള്ള ക്രെ​യി​നു​ക​ളു​മാ​യി മ​റ്റ് മൂ​ന്ന് ക​പ്പ​ലു​ക​ൾ ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി വി​ഴി​ഞ്ഞ​ത്ത​ടു​ക്കും. ബാ​ക്കി 400 മീ​റ്റ​റി​ൽ ഉ​റ​പ്പി​ക്കാ​നു​ള്ള ക്രെ​യി​നു​ക​ളു​മാ​യി നാ​ല് ക​പ്പ​ലു​ക​ൾ 2024 ഫെ​ബ്രു​വ​രി​യോ​ടെ തു​റ​മു​ഖ​ത്ത് എ​ത്തും. ഇ​തോ​ടൊ​പ്പം ചൈ​ന​യി​ൽ നി​ന്നു​ള്ള സാ​ങ്കേ​തി​ക വി​ദ​ഗ്ദ​രു​ടെ സം​ഘ​വും വി​ഴി​ഞ്ഞ​ത്ത് വരുന്നുണ്ട്. ക്രെ​യി​നു​ക​ളു​ടെ സാ​ങ്കേ​തി​ക മി​ക​വ് അ​ന്വേ​ഷി​ക്കാ​ൻ കേ​ര​ള​ത്തിൽനി​ന്ന് ചൈ​ന​യി​ൽ പോ​കാ​നു​ള്ള ഉ​ന്ന​ത സം​ഘ​ത്തി​ന്‍റെ ശ്ര​മ​ങ്ങ​ൾ ന​ട​ക്കാ​തെ വ​ന്നി​രു​ന്നു.