കാ​രു​ണ്യ സ്പ​ർ​ശം
Sunday, October 1, 2023 4:46 AM IST
തി​രു​വ​ന​ന്ത​പു​രം: ഭാ​ര​തീ​യം ട്ര​സ്റ്റ് സം​ഘ​ടി​പ്പി​ച്ച ’കാ​രു​ണ്യ സ്പ​ർ​ശം’ പ​രി​പാ​ടി സാ​ഹി​ത്യ​കാ​ര​ൻ ഡോ.​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​തീ​യം സൗ​ജ​ന്യ ഡ​യാ​ലി​സി​സ് പ​ദ്ധ​തി​യു​ടെ നാ​ലാം​ഘ​ട്ടം തു​ട​ക്കം കു​റി​ച്ചു. ചി​കി​ത്സാ സ​ഹാ​യം, വി​ദ്യാ​ഭ്യാ​സ സ​ഹാ​യം, വീ​ൽ ചെ​യ​ർ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു.

ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ക​ര​മ​ന ജ​യ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ അം​ഗ​മാ​യി സ്ഥാ​ന​മേ​റ്റ സൈ​ഫു​ദീ​ൻ ഹാ​ജി, നാ​ട​ക-​നാ​ട്യ രം​ഗ​ത്ത് 50 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ജി.​അ​ശോ​ക​ൻ എ​ന്നി​വ​രെ ഭാ​ര​തീ​യം ട്ര​സ്റ്റ് ആ​ദ​രി​ച്ചു. എ​ൻ​ആ​ർ​ഐ കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ പ്ര​വാ​സി ബ​ന്ധു അ​ഹ​മ്മ​ദ്, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ർ സ​ബീ​ർ തി​രു​മ​ല, ട്ര​സ്റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു പു​ന്നൂ​സ്, ട്ര​സ്റ്റ് അം​ഗം ഡോ. ​ര​ഘു​രാ​മ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.