വാമനപുരം ആറ്റിലേക്കുവീണ വയോധികന്റെ മൃതദേഹം കണ്ടെത്തി
1340224
Wednesday, October 4, 2023 11:02 PM IST
വിതുര: പൊന്നാംചുണ്ട് പാലത്തിൽനിന്ന് വാമനപുരം ആറ്റിലേക്കുവീണ വയോധികന്റെ മൃതദേഹം കണ്ടെടുത്തു. വിതുര മുസാവരി ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം ഹരിഭവനിൽ സോമൻ (62) ആണ് ഞായറാഴ്ച ഉച്ചയ്ക്ക് പൊന്നാംചുണ്ടിൽനിന്നു വിതുരയിലേക്ക് ആക്ടീവ സ്കൂട്ടറിൽ പോകുന്നതിനിടെ അപകടമുണ്ടായത്.
നാലുദിവസത്തെ തിരച്ചിനൊടുവിൽ ഇന്നലെ രാവിലെ 11.30 ന് പൊന്നാം ചുണ്ട് പാലത്തിൽനിന്ന് രണ്ടുകിലോമീറ്റർ ദൂരെ മുദിയംപാറയിൽനിന്നാണ് മൃതശരീരം കണ്ടെടുത്തത്.
ജി. സ്റ്റീഫൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാ ജി. ആനന്ദ് എന്നിവരുടെ നേതൃത്വത്തിൽ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നീതു രാജീവ്, എസ്. രവികുമാർ, മാക്കുന്നിൽ പ്രകാശ്, ലൗലി, സിന്ധു, സുരേന്ദ്രൻ നായർ, വിഷ്ണു, തങ്കമണി, ആർടിഒ ജയചന്ദ്രൻ, തഹസിൽദാർ അനിൽകുമാർ, വിതുര പോലീസ് സർക്കിൾ ഇൻസ്പെക്ടർ അജയകുമാർ, ഫയർഫോഴ്സ് ഓഫീസർ രാജേന്ദ്രൻ നേതൃത്വത്തിൽ സ്ക്യൂബ ടീം തിരച്ചിൽ നടത്തി.