പ്രൊ​വി​ഷ​ന്‍ സ്റ്റോ​റി​ന് തീ ​പി​ടി​ച്ചു
Thursday, April 18, 2024 6:34 AM IST
പേ​രൂ​ര്‍​ക്ക​ട: ത​മ്പാ​നൂ​രി​ല്‍ പ്രൊ​വി​ഷ​ന്‍ സ്റ്റോ​റി​ന് തീ ​പി​ടി​ച്ച് നാ​ശ​ന​ഷ്ടം. എ​സ്.​എ​സ്. കോ​വി​ല്‍ റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​തീ​ഷ് പ്രൊ​വി​ഷ​ന്‍ സ്റ്റോ​റി​ലാ​യി​രു​ന്നു ഇ​ന്ന​ലെ ഉ​ച്ച​തി​രി​ഞ്ഞ് 2.30 ഓടെ അഗ്നിബാധയു ണ്ടായത്. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂട്ടാ​ണ് തീ ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. തി​രു​വ​ന​ന്ത​പു​രം ഫ​യ​ര്‍‌​സ്റ്റേ​ഷ​ന്‍ ഓ​ഫീ​സി​ല്‍ നി​ന്ന് ഗ്രേ​ഡ് എഎ​സ്ടി​ഒ ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഒ​രു​മ​ണി​ക്കൂ​ര്‍ പ​രി​ശ്ര​മി​ച്ചാ​ണ് തീ ​കെ​ടു​ത്തി​യത്.