ബിജെപി നയങ്ങൾ ജനാധിപത്യത്തെ തകർക്കുന്നത്: പ്രകാശ് കാരാട്ട്
1417313
Friday, April 19, 2024 1:42 AM IST
നെടുമങ്ങാട്: ബിജെപിയുടെ നയങ്ങൾ ഇന്ത്യൻ ഭരണ ഘടനയേയും ജനാധിപത്യത്തേയും മത നിരപേക്ഷതയേയും തകർക്കുന്നതാണെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റിയംഗം പ്രകാശ് കാരാട്ട്.
ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി.ജോയിയുടെ അരുവിക്കര മണ്ഡലം റാലിയും പൊതു സമ്മേളനവും ആര്യനാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ അധ്യക്ഷത വഹിച്ചു.
എ.എ. റഹിം, ജി. സ്റ്റീഫൻഎം എൽഎ, കെ.എസ്. സുനിൽകുമാർ, ഉഴമലയ്ക്കൽ വേണുഗോപാൽ, ഷൗക്കത്തലി, എം.എസ്. റഷീദ് തുടങ്ങിയവർ പങ്കെടുത്തു.