ചീത്തവിളിച്ചതു ചോദ്യം ചെയ്തയാളിനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്
1417314
Friday, April 19, 2024 1:42 AM IST
വലിയതുറ: ചീത്തവിളിച്ചതു ചോദ്യം ചെയ്തയാളിനെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. പേട്ട വില്ലേജില് വലിയതുറ കൊച്ചുതോപ്പ് ലിസി റോഡില് ഗോള്ഡന് റസിഡന്സിയില് ജി.ആര്.എ-44-ല് താമസിക്കുന്ന ഔസേപ്പിന്റെ മകന് ബോബനെ (25) യാണ് അറസ്റ്റ് ചെയ്തത്.
വലിയതുറ പോലീസ് സ്റ്റേഷന് പരിധിയിലെ എയര്പോര്ട്ട് ജംങ്ഷനു സമീപത്തുള്ള സുഹൃത്തിന്റെ വീട്ടില് കഴിഞ്ഞ ശനിയാഴ്ച രാത്രി ചീത്തവിളിയും ബഹളവും നടക്കുന്നതുകേട്ടു വിവരം തിരക്കിയെത്തിയ വിനീത് എന്നയാളെ കല്ലെടുത്ത് മുഖത്തിടിച്ച് പരിക്കേല്പ്പിക്കുകയും നിലത്ത് തള്ളിയിട്ടു മര്ദ്ദിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് പിടിയിലായ ബോബന്.
ഈ കേസിലെ രണ്ടാം പ്രതിയെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കോടതി ബോബനെ റിമാന്ഡ് ചെയ്തു.
പോക്സോ കേസില് യുവാവ് അറസ്റ്റില്
പേരൂര്ക്കട: പോക്സോ കേസില് യുവാവിനെ പേട്ട പോലീസ് അറസ്റ്റുചെയ്തു. മലപ്പുറം നിലമ്പൂര് വീട്ടിച്ചാല് റോഡില് ചേലക്കാടന് വീട്ടില് റഹീസ് (27) ആണ് അറസ്റ്റിലായത്.
പേട്ട സ്റ്റേഷന് പരിധിയില് താമസിക്കുന്ന 17കാരിയെയാണ് മൂന്നുവര്ഷത്തിനു മുമ്പ് പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്കിയ റഹീസ് പീഡിപ്പിച്ചതെന്നായിരുന്നു പരാതി.
മലപ്പുറത്തുനിന്നാണ് പ്രതിയെ പോലീസ് അറസ്റ്റുചെയ്തത്. ഇയാളെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.